Police Booked | ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍; കോളജ് പ്രിന്‍സിപലിനെതിരെ കേസ്
ആഗ്ര: (www.kvartha.com) എംബിബിഎസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫിറോസാബാദ് മെഡികല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ശൈലേന്ദ്ര കുമാറി(21)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശൈലേന്ദ്ര കുമാറിന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. ദലിതനായതിനാല്‍ കോളജ് അധികൃതര്‍ നിരന്തരം മകനെ വേട്ടയാടിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
സംഭവത്തില്‍ കോളജ് പ്രിന്‍സിപല്‍ ഡോ. സംഗീത അനീജ, പരീക്ഷ കണ്ട്രോളര് ഗൗരവ് സിങ്, ഹോസ്റ്റല്‍ വാര്ഡന്മാരായ മുനീഷ് ഖന്ന, നൗശര് ഹുസൈന്, കംപ്യൂടര്‍ ഓപറേറ്റര്‍ ആയുഷ് ജെയിന് എന്നിവര്‍ക്കെതിരെ കേസെടുത്തു. മരണത്തില്‍ പ്രതിഷേധം വ്യാപകമായതിനാല്‍ കനത്ത സുരക്ഷയിലാണ് ശൈലേന്ദ്ര കുമാറി അന്ത്യകര്‍മങ്ങള്‍ നടത്തിയത്. കോളജിലെ അപാകതകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനുമെതിരെ എതിരെ മകന് ശബ്ദമുയര്ത്തിയിരുന്നെന്ന് പിതാവ് ഉദയ് സിങിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
ഇതിന്റെ പ്രതികാരമായി ശൈലേന്ദ്ര കുമാറിനെ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും സസ്പെന്‍ഡ് ചെയ്യുമെന്നും കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ നടന്ന ഫിസിയോളജി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അവനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
Keywords: Agra, News, National, Found Dead, Family, Case, MBBS student found dead; FIR filed against principal.