മുസ്ലീങ്ങള്‍ക്ക് പാക്കിസ്ഥാനെങ്കിലുമുണ്ട്; കലാപകാരികളായ ജൈനന്മാരെ രക്ഷിക്കാന്‍ ദൈവത്തിനേ കഴിയൂ: ശിവസേന

 


മുംബൈ: (www.kvartha.com 11.09.2015) വ്രതാനുഷ്ഠാന നാളുകളില്‍ മാംസ നിരോധനത്തിന് നിര്‍ബന്ധം പിടിക്കുന്ന ജൈനന്മാര്‍ക്കെതിരെ ശിവസേന. കലാപകാരികളായ ജൈനന്മാര്‍ എന്ന് മുതലാണ് അക്രമത്തിന്റെ പാത വെടിഞ്ഞതെന്നും ശിവസേന ചോദിച്ചു. പാര്‍ട്ടി മുഖപത്രമായ സാംനയിലെ എഡിറ്റോറിയലിലാണ് ജൈനന്മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നത്.

1993ലെ മുംബൈ കലാപങ്ങളില്‍ ജൈനന്മാര്‍ മുന്‍ പന്തിയിലായിരുന്നു. ഇതുവരെ മതഭ്രാന്തന്മാരായ മുസ്ലീങ്ങള്‍ മാത്രമായിരുന്നു മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ തല്ലിച്ചത്. ജൈനന്മാരും അതേ പാത പിന്തുടരാനാണ് ഉദ്ദേശമെങ്കില്‍ ദൈവത്തിനേ അവരെ രക്ഷിക്കാനാകൂ. 1992 93 കാലത്തെ കലാപങ്ങളില്‍ ജൈനന്മാരെ മറാഠികള്‍ സംരക്ഷിച്ചിരുന്നു. മറാഠികള്‍ക്കൊപ്പം നിന്ന് അവര്‍ കലാപത്തില്‍ പങ്കാളികളായി. നൂറുകണക്കിന് ജൈനന്മാരാണ് ജീവന്‍ സംരക്ഷിച്ചതിന് ബാലേസാഹബിന്റെ അടുത്തെത്തി നന്ദി പറഞ്ഞത്. ഇപ്പോഴിവര്‍ അക്രമത്തിന് എതിരാണെന്ന് പറയുന്നു. കൊല്ലുന്നത് ഇവര്‍ക്കിപ്പോള്‍ പാപമാണ്. പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ കാരണമെന്താണെന്നും ശിവസേന ചോദിച്ചു.

മുംബൈയില്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാംസ നിരോധനത്തെ കുറിച്ചായിരുന്നു എഡിറ്റോറിയല്‍. ജൈനന്മാരുടെ വ്രതാനുഷ്ഠാനം കണക്കിലെടുത്താണ് നിരോധനം. അതേസമയം മുസ്ലീം സംഘടനകള്‍ക്കൊപ്പം ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും നിരോധനത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

മുസ്ലീങ്ങള്‍ക്ക് പാക്കിസ്ഥാനെങ്കിലുമുണ്ട്; കലാപകാരികളായ ജൈനന്മാരെ രക്ഷിക്കാന്‍ ദൈവത്തിനേ കഴിയൂ: ശിവസേന


SUMMARY:
New Delhi: Slamming Jains for their insistence on banning sale of meat during their festival ‘Paryushan’, the Shiv Sena on Thursday said the community’s stance on practicing “non-violence” comes as a surprise now as they purportedly supported violence during the 1993 riots in the city.

Keywordds: Meat Ban, Rajasthan, Jammu Kashmir, Jain Festivals, Shiv Sena,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia