മുംബൈയില്‍ ശിവസേനയുടെ ഇറച്ചികച്ചവടം; ബിജെപിക്ക് കനത്ത തിരിച്ചടി

 


മുംബൈ: (www.kvartha.com 10.09.2015) മാംസ നിരോധനത്തിനെതിരെ പ്രതിഷേധവുമായി ശിവസേനയും മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും തെരുവിലിറങ്ങി. ശിവസേനയും എം.എന്‍.എസും മുംബൈയിലെ തിരക്കേറിയ ദാദറില്‍ ഇറച്ചികച്ചവടം ചെയ്തു. സ്റ്റാളില്‍ ചിക്കന്‍ വില്പനയാണ് നടന്നത്.

കൂടാതെ ശിവസേന നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈ പുറത്തിറക്കിയ ഉത്തരവിന്റെ നോട്ടീസ് കീറിയെറിഞ്ഞു. മുംബൈയില്‍ മാംസ നിരോധനം അനുവദിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ നേരത്തേ വ്യക്തമാക്കിയിരുന്നു.

ജൈന മതക്കാരുടെ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ചാണ് മുംബൈയില്‍ മാംസ നിരോധനം ഏര്‍പ്പെടുത്തിയത്. 4 ദിവസത്തേയ്ക്കാണ് ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നിരോധനം.

സെപ്റ്റംബര്‍ 10,13, 17, 18 തീയതികളിലാണ് നിരോധനം. രാജസ്ഥാനിലും ജമ്മു കശ്മീരിലും സമാനമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീരില്‍ ഹൈക്കോടതിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

മുംബൈയില്‍ ശിവസേനയുടെ ഇറച്ചികച്ചവടം; ബിജെപിക്ക് കനത്ത തിരിച്ചടി


SUMMARY: Mumbai : Wrangling over the ban on sale of meat by Municipal Corporation of Greater Mumbai (MCGM) during Jain fasting period ‘Paryushan’ spilled on to the street today with Shiv Sena and Maharashtra Navnirman Sena (MNS) setting up stall to sell meat in defiance of the order in busy Dadar area.

Keywordds: Meat Ban, Rajasthan, Jammu Kashmir, Jain Festivals, Shiv Sena,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia