ബിജെപിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കും; 6 മാസത്തിനുള്ളില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും തമിഴ്നാട് അധ്യക്ഷന്‍
Jul 16, 2021, 09:46 IST
ചെന്നൈ: (www.kvartha.com 16.07.2021) മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. ബിജെപിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കുമെന്നും അവരെ ആറ് മാസത്തിനുള്ളില്‍ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നുമായിരുന്നു പൊതുയോഗത്തില്‍ അണ്ണാമലൈ പറഞ്ഞത്. തമിഴ്നാട്ടിലെ ബിജെപിയുടെ പൊതുയോഗത്തിലായിരുന്നു മാധ്യമങ്ങള്‍ക്കെതിരെയുളള കെ അണ്ണാമലൈയുടെ പരാമര്‍ശം.
'മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും' എന്ന് അണ്ണാമലൈ പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായ തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഇത് നടപ്പാക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നും അണ്ണാമലൈ പറഞ്ഞു.
2000ലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ഐപിഎസ് രാജിവെച്ച് ബിജെപിയില്‍ ചേരുന്നത്. തമിഴ്‌നാട് അധ്യക്ഷനായിരുന്ന എല്‍ മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയെ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്.
Keywords: Chennai, News, National, BJP, Politics, Media, BJP president, Media will be brought under control in six months, says Tamil Nadu BJP president
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.