മണിപ്പാലില്‍ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി

 


മണിപ്പാല്‍: മണിപ്പാല്‍ സര്‍വകലാശാലയിലെ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി. നാലാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ് മാനഭംഗത്തിനിരയായത്. നാല് പേരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്.

വ്യാഴാഴ്ച രത്രി 11.30 മണിയോടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോയിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചു കൊണ്ടുപോയി മാംനഭംഗപ്പെടുത്തുകയായിരുന്നു.

പ്രതികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. അതേസമയം സംഭവം അല്‍പം ദൂരെ വെച്ചാണ് നടന്നതെന്നതുകൊണ്ട് സി.സി.ടി.വിയില്‍ പ്രതികളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.

മണിപ്പാലില്‍ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി
File Phot
ദേഹത്ത് പരിക്കുകളോടെ പെണ്‍കുട്ടിയെ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കുന്താപുരം ഡി.വൈ.എസ്.പി യശോദ, പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉഡുപ്പി എസ്.പി ഡോ. ബോറലിങ്കൈ, മംഗലാപുരം എസ്.പി അഭിഷേക് ഗോയല്‍ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Related News:
മണിപ്പാലില്‍ കൂട്ടമാനഭംഗത്തിനിരയായത് തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിനി; 4 പേര്‍ പിടിയില്‍

മലയാളി എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായതില്‍ സഹപാഠിക്കും പങ്ക് ?

Keywords: Woman, Night, Manipal, Girl, MBBS student, Kerala, Manipal University library, Auto driver, Sexually assaulted, Police, Rape, Molestation, CCTV, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia