Obituary | 'ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തതില്‍ മനംനൊന്ത് 19 കാരി ആത്മഹത്യ ചെയ്തു'; മരിച്ചത് നീറ്റ് പരീക്ഷയില്‍ വിജയം നേടി മുംബൈ കോളജില്‍ പോകാനിരുന്ന വിദ്യാര്‍ഥിനി

 


മീററ്റ്: (www.kvartha.com) ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തതില്‍ മനംനൊന്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ദാരുണമായ സംഭവം നടന്നത്. ഗൗരി ത്യാഗി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കങ്കര്‍ഖേര ഏരിയയിലെ ശ്രദ്ധാപുരി കോളനിയിലാണ് ഗൗരി താമസിച്ചിരുന്നത്.

Obituary | 'ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തതില്‍ മനംനൊന്ത് 19 കാരി ആത്മഹത്യ ചെയ്തു'; മരിച്ചത് നീറ്റ് പരീക്ഷയില്‍ വിജയം നേടി മുംബൈ കോളജില്‍ പോകാനിരുന്ന വിദ്യാര്‍ഥിനി

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ വിജയം നേടി മുബൈയിലെ കോളജില്‍ പോകാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം. വാടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്:


ഗൗരി എപ്പോഴും ഭക്ഷണം നല്‍കിയിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തിരുന്നു. അവള്‍ക്ക് വളര്‍ത്തു മൃഗങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു. എപ്പോഴും തെരുവ് നായകള്‍ക്ക് ഉള്‍പെടെ ഭക്ഷണം നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് താന്‍ എപ്പോഴും ഭക്ഷണം നല്‍കിയിരുന്ന നായയെ വാഹനം ഇടിച്ച് പരുക്കേറ്റ നിലയില്‍ ഗൗരി കണ്ടത്. ഉടന്‍ തന്നെ നായയെ വീട്ടിലേക്ക് കൊണ്ടുവന്ന് മൃഗ ഡോക്ടറുമായി ഫോണില്‍ സംസാരിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അധികം വൈകാതെ നായ കണ്‍മുന്നില്‍ കിടന്നു ചത്തു.

ഇതോടെ മനോവിഷമത്തിലായ ഗൗരി അന്ന് രാത്രി ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മുത്തശ്ശിയും മറ്റുള്ളവരും ചേര്‍ന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിറ്റേദിവസം വീടിന് 300 മീറ്റര്‍ മാത്രം അകലെയുള്ള വാടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നു.

Keywords: Meerut: Upset at death of dog, girl, 19, who'd just cleared NEET kills self,  News, Suicide, Dead Body, Girl, Food, Parents, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia