Bank | 33 വർഷം എസ്ബിഐയിൽ ജീവനക്കാരൻ; ഇപ്പോൾ 71,805 കോടി രൂപയുടെ സ്ഥാപനത്തെ നയിക്കുന്നു! രാകേഷ് ശർമയെ അറിയാം

 


ന്യൂഡെൽഹി: (KVARTHA) 1980-ൽ പ്രൊബേഷണറി ഓഫീസറായി (PO) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) രാകേഷ് ശർമ തന്റെ കരിയർ ആരംഭിച്ചു. 58 കാരനായ ഈ ബാങ്ക് ജീവനക്കാരൻ ഇപ്പോൾ ഐഡിബിഐ ബാങ്കിനെ എംഡിയും സിഇഒയുമായി നയിക്കുന്നു. 2018 ഒക്‌ടോബർ 10-ന് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തു. വിവിധ ബാങ്കുകളിലായി 40 ലേറെ വർഷത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് രാകേഷ് ശർമ.

Bank | 33 വർഷം എസ്ബിഐയിൽ ജീവനക്കാരൻ; ഇപ്പോൾ 71,805 കോടി രൂപയുടെ സ്ഥാപനത്തെ നയിക്കുന്നു! രാകേഷ് ശർമയെ അറിയാം

2023 ഒക്‌ടോബർ ഒമ്പത് വരെ 71,805 കോടി രൂപ വിപണി മൂലധനമുള്ള ബാങ്കാണ് ഐഡിബിഐ. ഇവിടെ ചേരുന്നതിന് മുമ്പ്, 2018 ജൂലൈ വരെ മൂന്ന് വർഷത്തേക്ക് കാനറ ബാങ്കിന്റെ എംഡിയും സിഇഒയുമായി പ്രവർത്തിച്ചിട്ടുണ്ട്. 33 വർഷത്തെ സേവനത്തിനിടെ അദ്ദേഹം എസ്ബിഐയിൽ വിവിധ ചുമതലകൾ വഹിച്ചു. 2014 വരെ അദ്ദേഹം അവിടെ ജോലി ചെയ്തു.

തുടർന്ന് ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിലേക്ക് എംഡിയും സിഇഒയും ആയി മാറി, 18 മാസക്കാലം (ഏപ്രിൽ 2014 മുതൽ സെപ്റ്റംബർ 2015 വരെ) അവിടെ സേവനമനുഷ്ഠിച്ചു. പൊതുമേഖലാ ബാങ്കുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ മിഷൻ ഇന്ദ്രധനുഷിന്റെ ഭാഗമായി 2015 സെപ്റ്റംബറിൽ കാനറ ബാങ്കിൽ ചേർന്നു. 1958 ജൂലൈ രണ്ടിന് ജനിച്ച ശർമ്മ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും സിഎഐഐബി (CAIIB) യും കരസ്ഥമാക്കിയിട്ടുണ്ട്. അക്കൗണ്ടൻസി, കൃഷി, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, ബാങ്കിംഗ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവയിൽ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും (LIC) ഇന്ത്യാ ഗവൺമെന്റിന്റെയും ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ഐഡിബിഐ. വ്യാവസായിക മേഖലയ്ക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രാമുഖ്യം നൽകി 1964-ലാണ് ഇത് സ്ഥാപിതമായത്.

Keywords: News,National, New Dlhi, Business, SBI, Jobs, IDBI Bank,  Meet banker who worked in SBI for 33 years, now leads Rs 71,805 crore company.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia