Life Story | 35 കമ്പനികൾ വേണ്ടെന്ന് പറഞ്ഞു; 10,000 രൂപയിൽ ജോലി ആരംഭിച്ചു; പിന്നീട് 1.9 കോടി രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരനായി വളർച്ച; അസാധാരണം ഈ യുവാവിന്റെ ജീവിത കഥ

 


ന്യൂഡെൽഹി: (www.kvartha.com) പരാജയങ്ങൾ പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടികളായി വർത്തിക്കുന്നു. പരാജയമോ തിരസ്കരണമോ, തിരിച്ചടികളോ നമ്മെ വിലപ്പെട്ട ഒരു പാഠം പഠിപ്പിക്കുകയും വിജയിക്കാൻ സഹായിക്കുകയും ചെയ്യും. സ്ഥിരോത്സാഹവും കഠിനാധ്വാനവും എല്ലായ്‌പ്പോഴും മികച്ച ഫലം നൽകുമെന്ന് തെളിയിക്കുന്നതാണ് മനു അഗർവാൾ എന്ന യുവാവിന്റെ ജീവിതകഥ. കഷ്ടിച്ച് 10,000 രൂപ വരുമാനത്തിൽ നിന്ന് 1.9 കോടി രൂപ ശമ്പളത്തിലേക്ക് മനു തന്റെ കരിയറിൽ ഒരുപാട് മുന്നോട്ട് പോയി.

Life Story | 35 കമ്പനികൾ വേണ്ടെന്ന് പറഞ്ഞു; 10,000 രൂപയിൽ ജോലി ആരംഭിച്ചു; പിന്നീട് 1.9 കോടി രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരനായി വളർച്ച; അസാധാരണം ഈ യുവാവിന്റെ ജീവിത കഥ

പ്രോഗ്രാമിംഗിലും സോഫ്റ്റ്‌വെയർ എൻജിനീയറിംഗിലും മാസ്റ്റർ കോഴ്‌സുകൾക്ക് പേരുകേട്ട ട്യൂട്ടോർട്ട് അക്കാദമിയുടെ (Tutort Academy) സ്രഷ്ടാവാണ് അദ്ദേഹം. ഈ കോഴ്സുകൾ ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സ്ട്രക്ചർ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

ആരാണ് മനു അഗർവാൾ?

ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയായ മനു അഗർവാൾ ഹിന്ദി മീഡിയം സർക്കാർ സ്‌കൂളിൽ ചേർന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തിൽ അത്ര മിടുക്കൻ ഒന്നുമായിരുന്നില്ല, കൂടാതെ കണക്കിൽ പിന്നിലായിരുന്നു. എന്നാൽ തന്റെ പോരായ്മകളെ ധൈര്യപൂർവം നേരിടാൻ മനു തീരുമാനിച്ചു. എഐഇഇഇ പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കി. ഇത് ബിസിഎ (ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) പഠിക്കാനുള്ള വഴി തുറന്നു. ബുന്ദേൽഖണ്ഡ് സർവകലാശാലയിൽ ബിസിഎ പഠിച്ചു. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 2016-ൽ 10,000 രൂപ ശമ്പളത്തോടുകൂടി ഇന്റേൺഷിപ്പ് ലഭിച്ചു.

ബിസിഎ കഴിഞ്ഞ് എംസിഎ ചെയ്യുന്നതിനിടയിൽ പല കമ്പനികളിലും ജോലിക്ക് അപേക്ഷിച്ചു. 35 കമ്പനികളെങ്കിലും നിരസിച്ചു. പക്ഷേ അദ്ദേഹം ശ്രമം തുടർന്നു. നല്ല ശമ്പളമുള്ള ഒരു ജോലിക്കായി താൻ അന്വേഷണം തുടരുമെന്ന് മനു ഉറപ്പിച്ചു. ഇന്ത്യയിൽ കിട്ടിയില്ലെങ്കിൽ വിദേശത്ത് പോലും പോകാൻ തയ്യാറായി. വിദേശത്ത് ജോലിക്ക് അപേക്ഷിക്കാനും തുടങ്ങി. മനു അഗർവാളിന് അസാധാരണമായ കോഡിംഗ് കഴിവുണ്ടായിരുന്നു. ഇതോടെ മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പ് ലഭിച്ചു.

തുടർന്ന് ജോലിയും ലഭിച്ചു. അമേരിക്കയിലെ സിയാറ്റിലിൽ മൈക്രോസോഫ്റ്റ് അദ്ദേഹത്തിന് 1.9 കോടിയുടെ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തു. ഇതോടെ അവിടെ ജോലി ചെയ്യാൻ തുടങ്ങി. കോവിഡ് -19 കാലത്ത് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതനായപ്പോൾ മനുവിന്റെ താൽപര്യങ്ങൾ മാറി. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം ഗൂഗിളിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു. അതിനുശേഷം, തന്റെ സുഹൃത്ത് അഭിഷേക് ഗുപ്തയുമായി സഹകരിച്ച് ട്യൂട്ടോർട്ട് അക്കാദമി ആരംഭിക്കാൻ തീരുമാനിച്ചു. പിന്നീട് പിറന്നത് ചരിത്രം.

Keywords: News, National, New Delhi, Manu Agrawal, Google, Tutort Academy, Education, Meet ex-Google employee who was rejected 35 times, then bagged Rs 1.9 crore salary job, co-founder of Tutort Academy.   < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia