Salary | റിലയൻസിൽ മുകേഷ് അംബാനിയേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാരൻ! ഇദ്ദേഹത്തെ അറിയാമോ?
Jul 24, 2023, 12:04 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും രാജ്യത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളുടെ ഉടമയുമാണ് മുകേഷ് അംബാനി. രാജ്യത്തെ പ്രമുഖ കമ്പനികളിൽ ഒന്നായ റിലയൻസ് മുകേഷ് അംബാനിയുടേതാണ്. മുകേഷ് അംബാനിയുടെ ഒരു ജീവനക്കാരന്റെ ശമ്പളം അദ്ദേഹത്തിന്റെ ശമ്പളത്തേക്കാൾ കൂടുതലാണെന്ന് അറിയാമോ?
നിലവിൽ ഇന്ത്യയിൽ പരമാവധി ആളുകൾക്ക് ജോലി നൽകുന്ന സ്വകാര്യ സ്ഥാപനമാണ് റിലയൻസ്. രണ്ടര ലക്ഷത്തോളം ആളുകൾ റിലയൻസിൽ ജോലി ചെയ്യുന്നുണ്ട്. 1966 ൽ ധീരു ഭായ് അംബാനി ആരംഭിച്ചതാണ് ഈ കമ്പനി. അന്ന് മുതൽ തുടങ്ങിയതാണ് കമ്പനിയുടെ വളർച്ച. ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് സാമ്പത്തിക മേഖലയിൽ ശക്തമായ സാന്നിധ്യമാണ്.
റിലയൻസ് ഇൻഡസ്ട്രീസിൽ അംബാനിയുടെ കുടുംബവുമായി ബന്ധം നിലനിർത്തുന്ന ചിലരുണ്ട്. അവർ പതിറ്റാണ്ടുകളായി ഈ ബന്ധം തുടർന്നു വരുന്നവരാണ്. അത്തരത്തിലുള്ള ഒരു ജീവനക്കാരനാണ് നിഖിൽ മെസ്വാനി. കെമിക്കൽ എൻജിനീയറാണ് ഇദ്ദേഹം. അംബാനിയുടെ ബന്ധത്തിലെ മരുമകൻ കൂടിയാണ്. മെസ്വാനിയുടെ സഹോദരൻ ഹിതലും റിലയൻസിൽ ജോലി ചെയ്യുന്നുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസിലെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായ രസിക്ലാൽ മെസ്വാനിയുടെ മക്കളാണ് നിഖിലും ഹിതലും. ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരി ത്രിലോചനയുടെ മകനാണ് രസിക്ലാൽ. 1986 ലാണ് നിഖിൽ ജോലിയിൽ പ്രവേശിച്ചത്. റിപ്പോർട്ട് പ്രകാരം 2021-22 ൽ നിഖിൽ മെസ്വാനിയുടെ ശമ്പളം 24 കോടിയാണ്. എന്നാൽ മുകേഷ് അംബാനിയുടെ ശമ്പളം 2008 മുതൽ 15 കോടിയാണ്. കൊറോണ സമയത്ത് മുകേഷ് അംബാനി ശമ്പളം വാങ്ങിയിരുന്നില്ല. എന്നാൽ നിഖിലിന്റെ ശമ്പളം 11 കോടി രൂപ കൂടി 24 കോടിയായി.
Keywords: News, National, New Delhi, Reliance, Mukesh Ambani, Salary, Corporate, Family, Meet Reliance's highest-paid employee who earns more than Mukesh Ambani.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.