അമിത് ഷായുമായി ചര്‍ച്ച: ബിജെപിയിൽ ചേരുമെന്ന പ്രചാരണം നിഷേധിക്കാതെ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി

 


ന്യൂഡെൽഹി: (www.kvartha.com 11.05.2020) ആർ എസ് എസ് അനുകൂല പ്രസ്താവനക്കുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം നിഷേധിക്കാതെ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി.  മുതിര്‍ന്ന നേതാവും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമാണ്. ഇതിനിടയിലാണ് അമിത് ഷായുമായി ചർച്ച നടത്തിയത്. പല കോണുകളിൽ നിന്നും സംശയം ഉയർന്നിട്ടും ഇതുവരെ ഇക്കാര്യങ്ങളൊന്നും അദ്ദേഹം നിഷേധിച്ചിട്ടില്ല.
അടുത്തിടെ ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയ മനു അഭിഷേക് സിങ്‌വി ബിജെപിയില്‍ ചേരും എന്നാണ് ഏറ്റവും പുതിയ പ്രചാരണം. BanRSS എന്ന ഹാഷ് ടാഗ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായിരുന്നു. ഇന്ത്യയില്‍ ആര്‍എസ്എസിനെ നിരോധിക്കണം എന്നാണ് ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോടുള്ള സിങ്‌വിയുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ആര്‍എസ്എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് താന്‍ യോജിക്കുന്നില്ല എന്നാണ് സിങ്‌വി  ട്വിറ്ററില്‍ കുറിച്ചത്. ആര്‍എസ്എസിനെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. ആര്‍എസ്എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് എതിര്‍പ്പുളളത് പോലെ തന്നെ ആര്‍എസ്എസിന്റെ ആശയങ്ങളോടും താന്‍ വിയോജിക്കുന്നുവെന്നും വ്യക്തമാക്കി.


അമിത് ഷായുമായി ചര്‍ച്ച: ബിജെപിയിൽ ചേരുമെന്ന പ്രചാരണം നിഷേധിക്കാതെ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി

ഈ ട്വീറ്റാണ് സിങ്‌വിയുടെ ബിജെപി പ്രവേശന വാര്‍ത്ത സജീവമായത്. ഇതിനിടെ അമിത് ഷായുമായി നടത്തിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സിങ്‌വിയും ചില നേതാക്കളും കോണ്‍ഗ്രസ് വിടും എന്നാണ് പ്രചാരണം. അടുത്തിടെ ബിജെപിയില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന നേതാവാണ് സിങ്‌വി. എന്നാൽ, സിങ്‌വി ബിജെപിയില്‍ ചേരുമെന്നുളള പ്രചാരണം കോൺഗ്രസ് നേതൃത്വം തള്ളി. അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ പ്രതികരണം.

Summary: Meeting with Amith shah: Abhishek Singvi keeps mom, congress trash romours of him joining BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia