മേഘ്‌ന രാജും ചിരഞ്ജീവിയും പ്രണയത്തില്‍: വിവാഹം അടുത്തവര്‍ഷം

 


ചെന്നൈ: (www.kvartha.com 17.11.2014) തെന്നിന്ത്യന്‍ താരം മേഘ്‌ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും പ്രണയത്തിലെന്ന് റിപോര്‍ട്ട്. വിവാഹം 2015 ല്‍ ഉണ്ടാകുമെന്നാണ് സാന്റല്‍വുഡില്‍ നിന്നും ലഭിച്ച വിവരം.

തെലുങ്കില്‍ നിന്നും വെള്ളിത്തിരയിലെത്തിയ മേഘ്‌ന മലയാളത്തിലൂടെയാണ് കൂടുതല്‍ തിളങ്ങിയത്. വിനയന്റെ  യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തില്‍ തിരക്കേറിയ നായികയായത്. വിവാഹക്കാര്യം രണ്ടുപേരുടെയും വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. വീട്ടുകാരുടെ അനുഗ്രഹത്തോടെ പെട്ടെന്ന് തന്നെ വിവാഹം നടത്താനാണ് ഇരുവരുടേയും തീരുമാനം.

അതേസമയം പ്രണയ വിവരം ഇതുവരെ താര ജോഡികള്‍ പരസ്യപ്പെടുത്തിയിട്ടില്ല. അടുത്ത ചിത്രത്തില്‍  ഇരുവരും ഒന്നിച്ച് അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.  ബ്യൂട്ടിഫുള്‍, മെമ്മറീസ് എന്നിവയാണ് മലയാളത്തില്‍ മേഘ്‌നയുടെ പ്രധാനചിത്രങ്ങള്‍.
മേഘ്‌ന രാജും ചിരഞ്ജീവിയും പ്രണയത്തില്‍: വിവാഹം അടുത്തവര്‍ഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Meghana Raj, Chiru Sarja love story out, Chennai, Director, Karnataka, Actor, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia