Memory Alert | ഈ 3 കാരണങ്ങൾ ശ്രദ്ധിക്കുക: വാർധക്യമാകേണ്ട, ചെറുപ്രായത്തിൽ പോലും ഓർമക്കുറവ് വരാം!
Jan 13, 2024, 16:45 IST
ന്യൂഡെൽഹി: (KVARTHA) ഒരു നിശ്ചിത പ്രായത്തിന് ശേഷം, അതായത് വാർധക്യത്തിൽ, ആളുകൾക്ക് ഓർമക്കുറവ് ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഈ പ്രശ്നം ചെറുപ്രായത്തിൽ പോലും സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇന്നത്തെ കാലത്ത് പലരുടെയും ഓർമശക്തി ചെറുപ്രായത്തിൽ തന്നെ ദുർബലമാകാൻ തുടങ്ങിയിട്ടുണ്ട്. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണങ്ങൾ, സമ്മർദം തുടങ്ങിയ ഘടകങ്ങൾ ഇതിന് കാരണമാകുന്നു. ഡെൽഹി എയിംസിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രിയങ്ക സെഹ്രാവത്ത് ചെറുപ്രായത്തിൽ തന്നെ ഓർമശക്തി കുറയാനുള്ള മൂന്ന് പ്രധാന കാരണങ്ങളെ കുറിച്ച് പറയുന്നു.
1. വിറ്റാമിൻ ബി 12
യുവാക്കളിൽ വിറ്റാമിൻ ബി 12ന്റെ കുറവും ഓർമക്കുറവിന് കാരണമാകുന്നു. വിറ്റാമിൻ ബി 12 ഞരമ്പുകൾക്ക് പ്രശ്നങ്ങൾ വരുത്തുക മാത്രമല്ല, ഓർമശക്തി ദുർബലമാക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിറ്റാമിൻ ബി 12 ന്റെ കുറവ് ഓർമശക്തിയെ അതിവേഗം ദുർബലപ്പെടുത്തും. ചുവന്ന മാംസം, മത്സ്യം, കോഴി, മുട്ട, പാൽ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതിലൂടെ വിറ്റാമിൻ ബി 12 ന്റെ കുറവ് തടയാം.
2. ഹൈപ്പോതൈറോയിഡിസം
ഹൈപ്പോതൈറോയിഡ് ഒരു തൈറോയ്ഡ് പ്രശ്നമാണ്. ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഇത്. ഇന്നത്തെ യുവാക്കളിൽ ഈ പ്രശ്നം അതിവേഗം വർധിച്ചുവരുന്നു, ഇത് ആളുകളിൽ ഓർമക്കുറവിന് ഒരു പ്രധാന കാരണമാണ്.
ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ മറവി, മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമതക്കുറവ്, ഏകാഗ്രതക്കുറവ് എന്നിവയാണ്. ഹൈപ്പോതൈറോയിഡിസത്തിൽ, അയോഡിൻ ഉപയോഗിക്കാനുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവ് തകരാറിലാകുന്നു. ഇത് നിയന്ത്രിക്കാൻ ഉപ്പ്, പ്ലംസ്, ക്രാൻബെറി, വാഴപ്പഴം, പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
3. ഏകാഗ്രതയുടെ അഭാവം
ഏകാഗ്രതയും ശ്രദ്ധക്കുറവും ഓർമക്കുറവിന് കാരണമാകാം. അതിനാൽ നിങ്ങൾക്ക് ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഒരു ജോലിയ്ക്കൊപ്പം മറ്റ് പല ജോലികളും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിൽ നിങ്ങളുടെ ഓർമശക്തിയെ ദുർബലമാക്കും. ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന്, ഒരു സമയം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ധ്യാനം പരിശീലിക്കുക.
Keywords: News, National, New Delhi, Memory Loss, Health, Lifestyle, Diseases, Memory Loss in Young Adults: Causes and Solutions.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.