പ്രസിഡന്റിന്റെ വെബ്സൈറ്റില്‍ നിന്നും ദയാഹര്‍ജിയുടെ വിവരങ്ങള്‍ നീക്കം ചെയ്തു
Feb 14, 2013, 21:11 IST
ന്യൂഡല്‍ഹി: പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ വെബ്സൈറ്റില്‍ നിന്നും ദയാഹര്ജിയെക്കുറിച്ചുള്ള വിവരങ്ങള്‍ നീക്കം ചെയ്തു. ഇനി ദയാഹര്ജിയെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും അറിയാം. പ്രണബ് മുഖര്‍ജിയുടെ പരിഗണയ്ക്കായി കാത്തുകിടക്കുന്ന ദയാഹര്‍ജിയുടെ എണ്ണവും വിവരങ്ങളും ദയാഹര്‍ജി തള്ളിയവരുടെ വിവരങ്ങളും വധശിക്ഷ നടപ്പാക്കിയവരുടെ വിവരങ്ങളും പ്രസിഡന്റിന്റെ വെബ്സൈറ്റിലൂടെ ഇതുവരെ ലഭ്യമായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ തൂക്കിലേറ്റിയ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതിയുടെ വെബ്സൈറ്റിലൂടെ ഇത്തരം വിവരങ്ങള്‍ നല്‍കിയിരുന്നത്. ദയാഹര്‍ജിയും ശിക്ഷയും ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടതിനാലാണ് രാഷ്ട്രപതിയുടെ വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കിയതെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ജനുവരി 11ന് ദയാഹര്‍ജി തള്ളിയ സൈബണ്ണ നിന് ഗപ്പ നാട്ടികറുടെ വിവരങ്ങളാണ് വെബ്സൈറ്റില്‍ അവസാനമായി അപ്ഡേറ്റ് ചെയ്തിരുന്നത്. ഭാര്യയേയും മകളേയും കൊലപ്പെടുത്തിയതിനാണ് സൈബണ്ണയ്ക്ക് വധശിക്ഷ വിധിച്ചത്.
ഫെബ്രുവരി 9ന് തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിരുന്നില്ല.
SUMMERY: New Delhi: The office of the President has taken off the 'mercy petition' section from its official website and it says matters relating to the subject for public information will henceforth be dealt by the Union Home Ministry.
Keywords: National news, Website, Separate section, Number of clemency petitions, Pending, President Pranab Mukherjee, Cleared by him,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.