Bombay HC Verdict | സ്ത്രീയുമായുള്ള സൗഹൃദം ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്ന് ഹൈകോടതി; 'അങ്ങനെ വ്യാഖ്യാനിക്കാന്‍ ഒരു പുരുഷനെയും അനുവദിക്കില്ല'
Jun 28, 2022, 16:56 IST
Bombay HC Verdict | സ്ത്രീയുമായുള്ള സൗഹൃദം ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്ന് ഹൈകോടതി; 'അങ്ങനെ വ്യാഖ്യാനിക്കാന്‍ ഒരു പുരുഷനെയും അനുവദിക്കരുത്'
മുംബൈ: (www.kvartha.com) ഒരുസ്ത്രീയുമായി സൗഹൃദബന്ധം പങ്കിടുന്നത് ശാരീരിക ബന്ധം സ്ഥാപിക്കാനുള്ള അവളുടെ സമ്മതമായി വ്യാഖ്യാനിക്കാന്‍ ഒരു പുരുഷനെയും അനുവദിക്കരുതെന്ന് ബോംബെ ഹൈകോടതി അടുത്തിടെ അഭിപ്രായപ്പെട്ടു. വിവാഹം കഴിക്കാമെന്ന പേരില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ കുറ്റാരോപിതന്റെ മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ട് ജൂണ്‍ 24-ന് ജസ്റ്റിസ് ഭാരതി എച് ഡാംഗ്രെയുടെ സിംഗിള്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. യുവതിയുമായുള്ള സൗഹൃദബന്ധം അവളെ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കാനുള്ള ലൈസന്‍സ് അല്ലെന്നും കോടതി പറഞ്ഞു. പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ നഗരവാസിയായ ആശിഷ് ചാകോര്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡാംഗ്രെ.
കേസ് ഇങ്ങനെ
'കുറച്ചുകാലമായി പരസ്പരം പരിചയമുള്ള പരാതിക്കാരിയും ഹർജിക്കാരനും 2019 ല്‍ ഒരു പൊതുസുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു. അവിടെ വെച്ച് യുവാവ് ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചെന്നാണ് ആരോപണം. യുവതി ആശിഷിനെ എതിര്‍ത്തെങ്കിലും, അയാൾ അവളോട് ഇഷ്ടം പ്രകടിപ്പിക്കുകയും ഉടന്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതുവരെ ശാരീരികബന്ധം തുടര്‍ന്നു. എന്നാൽ യുവതിയെ വിവാഹം കഴിക്കാനോ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ആശിഷ് വിസമ്മതിച്ചു. പകരം, അയാള്‍ യുവതിയെ കുറ്റപ്പെടുത്തുകയും മറ്റേതെങ്കിലും വ്യക്തിയുമായി ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഈ അവകാശവാദങ്ങള്‍ക്ക് ശേഷവും, അയാള്‍ യുവതിയെ നിര്‍ബന്ധിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു'. 2019 മെയ് 17 നും 2022 ഏപ്രില്‍ 27 നും ഇടയില്‍ നടന്നതായി പറയുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 22 കാരി നൽകിയ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ജാമ്യാപേക്ഷ തള്ളി
'ഒരു പുരുഷന് സ്ത്രീയുമായുള്ള സൗഹൃദവും ലൈംഗികതയും ഒരു പ്രത്യേക സാഹചര്യത്തില്‍ നിഷേധിക്കുമ്പോള്‍, അവളെ നിര്‍ബന്ധിക്കാന്‍ ഒരു പുരുഷനും ലൈസന്‍സ് ഇല്ല. പരസ്പര സ്നേഹത്തില്‍ അധിഷ്ഠിതമാണ് ഓരോ സൗഹൃദവും. ഏത് ബന്ധത്തിലും ഓരോ സ്ത്രീയും 'ബഹുമാനം' പ്രതീക്ഷിക്കുന്നു. വിവാഹത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും പരാതിക്കാരി ഗര്‍ഭം ധരിച്ചപ്പോള്‍, മറ്റ് വ്യക്തികളുമായുള്ള ബന്ധം മൂലമാണ് അവള്‍ ഗര്‍ഭിണിയായതെന്ന് ആരോപിച്ച് ആശിഷ് അവളെ ഉപേക്ഷിച്ചു. യുവതിക്ക് ആശിഷിനെ ഇഷ്ടമായിരുന്നു, വിവാഹ വാഗ്ദാനം നല്‍കിയതിനാല്‍ അവള്‍ ലൈംഗിക ബന്ധത്തിന് സമ്മതിച്ചു. അതിനാല്‍ ആശിഷിന് എതിരെയുള്ള ആരോപണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. വിവാഹം കഴിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് യുവതി ലൈംഗികതയ്ക്ക് നിര്‍ബന്ധിതയായി എന്ന് പ്രോസിക്യഷന്‍ പറയുന്നു. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ട് കുറ്റാരോപിതന്റെ ജാമ്യാപേക്ഷ നിരസിക്കുന്നു,' ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു.
Keywords: Mere friendship with woman is not consent for intercause relationship: Bombay HC, National, News, Top-Headlines, Mumbai, Case, Woman, Police, High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.