Blind cricket | പാകിസ്താന്റെ അന്ധരുടെ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലെത്തി ടി20 ലോകകപ്പ് കളിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി; 34 പേർക്ക് അവസരം
Dec 7, 2022, 11:38 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിൽ നടക്കുന്ന അന്ധരുടെ ടി20 ലോകകപ്പിനായി പാകിസ്ഥാൻ ടീമിനുള്ള വിസയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. അന്ധ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ 34 പാകിസ്ഥാൻ താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും വിസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ടീമിന് വിസ അനുമതി ലഭിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (PBCC) അധികൃതർ പറഞ്ഞു. ഈ ദൗർഭാഗ്യകരമായ സംഭവം പാക്കിസ്ഥാന്റെ അന്ധ ക്രിക്കറ്റ് ടീമിനെ അനിശ്ചിതത്വത്തിലാക്കിയെന്നാണ് പരാതി. നിലവിലെ പ്രകടനം അനുസരിച്ച്, പാകിസ്ഥാൻ കിരീടം നേടാനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിച്ചിരുന്നു.
തിങ്കളാഴ്ചയാണ് (ഡിസംബർ അഞ്ച്) ലോകകപ്പിന് തുടക്കമായത്. ഡിസംബർ 17 വരെ തുടരും. ഇന്ത്യ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, നേപ്പാൾ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പങ്കടുക്കുന്നത്. മത്സരങ്ങൾ ഫരീദാബാദ്, ഡെൽഹി, മുംബൈ, ഇൻഡോർ, ബെംഗളൂരു എന്നിവിടങ്ങളിൽ നടക്കും. ബെംഗളൂരുവിലാണ് ഫൈനൽ. കഴിഞ്ഞ തവണ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തായിരുന്നു.

Keywords: MHA gives visa clearance to Pakistan blind cricket team for T20 World Cup 2022 in India, National,New Delhi,News,Cricket,World Cup,Pakistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.