പെണ്‍കുട്ടികള്‍ ആരോഗ്യത്തേക്കാളേറെ സൗന്ദര്യത്തിന്‌ പ്രാധാന്യം നല്‍കുന്നു: നരേന്ദ്രമോഡി

 


പെണ്‍കുട്ടികള്‍ ആരോഗ്യത്തേക്കാളേറെ സൗന്ദര്യത്തിന്‌ പ്രാധാന്യം നല്‍കുന്നു: നരേന്ദ്രമോഡി
ന്യൂഡല്‍ഹി: മദ്ധ്യവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ആരോഗ്യത്തേക്കാളേറെ സൗന്ദര്യത്തിന്‌ പ്രാധാന്യം നല്‍കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പെണ്‍കുട്ടികളിലെ ഇത്തരം പ്രവണത ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്നും മോഡി. വാള്‍ സ്ട്രീറ്റ് ജേര്‍ണലിനനുവദിച്ച അഭിമുഖത്തിലാണ്‌ മോഡി ഗുജറാത്തിലെ പെണ്‍കുട്ടികളുടെ ഭക്ഷണ രീതിയെ വിമര്‍ശിച്ചത്.

ഗുജറാത്തില്‍ സസ്യഭുക്കുകളായ ജനവിഭാഗങ്ങളാണ്‌ ഭൂരിഭാഗവും. അതില്‍ തന്നെ മദ്ധ്യവര്‍ഗ വിഭാഗക്കാരുമാണ്‌ ഏറേയും. മദ്ധ്യവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ഒരു ഗ്ലാസ് പാല്‍കുടിക്കാനോ മാംസ്യഭക്ഷണം കഴിക്കാനോ തയ്യാറാകുന്നില്ല. തടികൂടുമെന്ന ഭയമാണ്‌ ഇവരെ ഇത്തരം ഇഷ്ടങ്ങളില്‍ നിന്നും പിന്‍ തിരിക്കുന്നത്. അതിനാല്‍ തന്നെ ഗുജറാത്തിലെ യുവതലമുറ അനാരോഗ്യകരമായ ഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നത്. ഇത് അപകടകരമാണ്‌.- മോഡി ചൂണ്ടിക്കാട്ടി.

എന്നാല്‍ യുവതലമുറയിലെ ഇത്തരം പ്രവണതകള്‍ മാറ്റപ്പെടേണ്ടതാണെന്നും ഗുജറാത്ത് ആ മാറ്റത്തിന്‌ മാതൃകയാകുമെന്നും മോഡി പറഞ്ഞു.

SUMMERY: New Delhi: The usually measured Gujarat Chief Minister Narendra Modi has trigged a controversy by blaming vegetarianism and figure conscious Gujarati girls for high rate of malnutrition in the state.

Key Words: National, Narendra Modi, Gujrat, Malnutrition, Girls, Beauty, Health, Middle class Family, Fat, New Delhi, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia