Accident | വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
● ആഗ്രയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
● ജനവാസ മേഖലയിൽ നിന്ന് അകലെയായിരുന്നു അപകടം.
● സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്
ആഗ്ര: (KVARTHA) ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. അപകടത്തിൽ പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
കഗറൗളിലെ സോണിഗ ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വിമാനം തകർന്ന് വീണത്. ജനവാസ മേഖലയിലാണ് വിമാനം തകർന്നതെങ്കിൽ വലിയ നാശനഷ്ടം ഉണ്ടാകുമായിരുന്നുവെന്നാണ് പറയുന്നത്.
#MiG-29 crashes near Agrahttps://t.co/M2pQOdoTyA pic.twitter.com/k6ox3NIkvc
— Gulam Jeelani (@jeelanikash) November 4, 2024
സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിലവിൽ സ്ഥലത്ത് വലിയ ആൾകൂട്ടമാണ് ഉള്ളത്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വ്യോമസേനയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.
#MiG29Crash #IndianAirForce #Agra #AviationAccident #FighterJet