ഉഡുപ്പി: കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ചെറ്റക്കുടിലുകള്‍ അഗ്നിവിഴുങ്ങി. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ക്ഷേത്ര നഗരിയിലെ കൃഷി ഓഫീസിന് പിന്‍വശത്താണ് തീപിടുത്തമുണ്ടായത്. ഒരു വീട്ടിലെ അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. തൊഴിലാളികള്‍ ജോലിക്ക് പോയ സമയത്താണ് അത്യാഹിതം സംഭവിച്ചത്. രംഗം കണ്ട് ഓടിയെത്തിയ സമീപത്തെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
നഗരകൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ 16 വീടുകളാണ് കത്തി നശിച്ചത്. അഗ്നിബാധയില്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. ഒരു കുടുംബത്തിന്റെ ആകെയുള്ള ജീവിത സമ്പാദ്യമായ ഒരു ലക്ഷം രൂപയും കത്തികരിഞ്ഞു. അഗ്നിബാധയ്ക്കിരയായവരെ പുനരധിവസിപ്പിക്കുമെന്നും ഇവര്‍ക്ക് റേഷന്‍കാര്‍ഡും ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്നും നഗരകൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

Keywords: Udupi, House, Fire, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.