Milk Secret | പാൽ പോഷക പാനീയമല്ലേ, ദിവസവും കുടിക്കുന്നത് കാൻസറിന് കാരണമാവുമോ? അറിയേണ്ട ചില കാര്യങ്ങൾ ഇതാ

 


ന്യൂഡെൽഹി: (KVARTHA) പാൽ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ഇന്നും പശുക്കളെയും ആടുകളെയും വളർത്തുന്ന മലയാള തനിമ കൈവിടാത്ത ഒത്തിരി പേരുണ്ട്. പാലിന്റെ ഗുണങ്ങൾ ഏറെയാണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. എല്ലുകളുടെ ബലം, ഹൃദയാരോഗ്യം, അമിത വണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് പാൽ ഉത്തമമാണ്. നല്ല ഉറക്കം കിട്ടാനും രാത്രി പാൽ കുടിക്കുന്നത് നല്ലതാണ്.
  
Milk Secret | പാൽ പോഷക പാനീയമല്ലേ, ദിവസവും കുടിക്കുന്നത് കാൻസറിന് കാരണമാവുമോ? അറിയേണ്ട ചില കാര്യങ്ങൾ ഇതാ

ഗുണങ്ങൾ പോലെ തന്നെ രുചിയിലും പാൽ മുൻനിരയിൽ തന്നെയാണ്. ശരീരത്തിനാവിശ്യമായ വിറ്റാമിൻ ഡി, പൊട്ടാസ്യം, വിറ്റാമിൻ ബി 12, റൈബോഫ്‌ലാവിൻ, ഫോസ്ഫറസ്, വിറ്റമിൻ എ, സിങ്ക് എല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. 100 മി.ലീ പശുവിൻ പാലിൽ ഏകദേശം 67 കലോറിയും 3.9 ഗ്രാം കൊഴുപ്പും 3.2 ഗ്രാം പ്രോട്ടീനും 120 മി.ഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്.

അന്നജം ലാക്ടോസിന്റെ രൂപത്തിലാണ് കാണുക. എല്ലാത്തരം അമിനോ ആസിഡുകളും പാലിൽ അടങ്ങിയിട്ടുണ്ട് വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. മാത്രമല്ല കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കാനും സാധിക്കുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് ദിവസം കുറഞ്ഞത് 150 മി.ലീ പാലും കുട്ടികൾക്കും ഗർഭിണികൾക്കും കുറഞ്ഞത് 250 മി.ലീ പാലും കുടിക്കാം. പ്രത്യേകിച്ച് കുട്ടികൾക്ക് ദിവസം രണ്ട് കപ്പ് (400 മി.ലീ) പാൽ നൽകിയാൽ മതിയാകും.

പലതരം പാൽ നമ്മൾ ഉപയോഗിക്കുന്നെങ്കിലും കൂടുതലായും പശുവിൻ പാലാണ് കണ്ടുവരുന്നത്‌. ആട്ടിൻ പാലാണ് മികച്ചത് എന്നും പറയാറുണ്ട്. മറ്റു പാലിനെക്കാൾ പോഷകങ്ങളുടെ അളവ് കൂടുതലാണ് ആട്ടിൻ പാലിൽ. മുതിർവർക്കും കുട്ടികൾക്കും പാൽ ഒരുപോലെ നല്ലതാണ്. എന്നാൽ ഇത് അധികമാവാതെയും ശ്രദ്ധിക്കേണ്ടതാണ്. അത് പോലെ എല്ലാത്തിനും പോലെ പാലിനുമുണ്ട് ദോഷങ്ങൾ. പാൽ ക്യാൻസറിന് വരെ കാരണമാവരുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്.


പാലും കാൻസറും തമ്മിൽ

പാലിനും ചീസിനും കാൻസറുമായി ബന്ധമുള്ളതായും ഹാർവേർഡ് സർവകലാശാല ഗവേഷകർ പല രാജ്യങ്ങളിലും നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹോർമോണുകളുമായി ബന്ധപ്പെട്ട അർബുദങ്ങളായ പ്രൊസ്റ്റേറ്റ് കാൻസർ, ടെസ്റ്റിക്കുലർ കാൻസർ, സ്തനാർബുദം എന്നീ അർബുദങ്ങളാണ് പാലിൽ നിന്ന് ഉണ്ടാവുന്നത് എന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. ഗർഭിണിയായ പശുവിന്റെ പാലിൽ നിന്നും ക്യാൻസറിന്റെ സാധ്യത വളരെ കൂടുതലാണെന്നും ഈസ്ട്രാജൻ ഹോർമോൺ അളവ് കൂടുതലാവുന്നതാണ് ഇതിന് കാരണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.


ചർമസംരക്ഷണത്തെ സഹായിക്കും

പാലിലെ പ്രോട്ടീൻ പ്രായമാകുമ്പോൾ ചർമ്മസംരക്ഷണത്തെ സഹായിക്കും. വർധക്യത്തിൽ നിന്ന് ചെറുക്കുകയും ചർമ്മത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ആന്റി ഒക്സിഡന്റായ റെറ്റിനോൾ പാലിലും കാണപ്പെടുന്നു. പാൽ കുടിക്കുന്നത് ചർമ്മത്തിനും ഏറെ ഉപകാരപ്പെടുന്നു. എന്നാൽ പ്രമേഹം, ഹൃദ്രോഗം, അലർജി പോലുള്ള രോഗങ്ങൾ ഉള്ളവർ എല്ലാ ദിവസവും പാൽ കുടിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാക്കുക.

Keywords:  News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Milk: Health benefits and risks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia