4 വയസുകാരിയെ ഓടിച്ചിട്ട് വീഴ്ത്തി കടിച്ചുവലിച്ച് ഒരു കൂട്ടം തെരുവ് നായകള്‍; ശ്വാസം നിലച്ചുപോവുന്ന സിസിടിവി ദ്യശ്യങ്ങള്‍ പുറത്ത്

 



ഭോപാല്‍: (www.kvartha.com 03.01.2022) തെരുവുകള്‍ മൃഗങ്ങള്‍ക്കൂടി കയ്യടക്കുമ്പോള്‍ പേടിച്ചിട്ട് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് കുട്ടികള്‍ക്കും ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കും. പലപ്പോഴും തെരുവ് നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവരുടെ വാര്‍ത്തകള്‍ നാം ദിനംപ്രതി മാധ്യമങ്ങളിലൂടെ വായിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്തയാണ് മധ്യപ്രദേശില്‍ നിന്ന് വരുന്നത്. 

ഭോപാലില്‍ നാലുവയസുകാരിയെ കൂട്ടമായെത്തിയ നായകള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. നായകള്‍ കൂട്ടംചേര്‍ന്ന് കുട്ടിയെ ഓടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഭോപാലിലെ ബാഗ് സേവാനിയ പ്രദേശത്താണ് സംഭവം. റോഡിലൂടെ കുട്ടിയെ നായകള്‍ ഓടിച്ച് വീഴ്ത്തുന്നതും ചുറ്റും കൂടിനിന്ന് കടിച്ച് വലിച്ചിഴക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.   

4 വയസുകാരിയെ ഓടിച്ചിട്ട് വീഴ്ത്തി കടിച്ചുവലിച്ച് ഒരു കൂട്ടം തെരുവ് നായകള്‍; ശ്വാസം നിലച്ചുപോവുന്ന സിസിടിവി ദ്യശ്യങ്ങള്‍ പുറത്ത്


പ്രദേശത്തെ ഒരു തൊഴിലാളിയുടെ മകളാണ് നാലുവയസുകാരി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കേയാണ് തെരുവ് നയകളുടെ ആക്രമണം. കുട്ടിയുടെ ചുറ്റും നായകള്‍ വട്ടംകൂടുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ കുട്ടി ഓടി. എന്നാല്‍ നായകള്‍ പിന്തുടരുകയും ഓടിച്ച് വീഴ്ത്തുകയും ചെയ്തു. ശേഷം ഉപദ്രവിക്കുകയായിരുന്നു. മിനിറ്റുകളോളം ഇവറ്റയുടെ ആക്രമണം നീണ്ടുനിന്നു. ഇതോടെ പ്രദേശവാസികളിലൊരാള്‍ ഓടിയെത്തി നായകളെ ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഭോപാലില്‍ തെരുവ് നായകളുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം അമ്മയ്‌ക്കൊപ്പം നടന്നുപോയ ഏഴുവയസുകാരിയെ തെരുവ് നായകള്‍ ക്രൂരമായി ആക്രമിച്ചിരുന്നു. 2019ല്‍ തന്നെ തെരുവ് നായകള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ച് ആറുവയസുകാരന്‍ മരിച്ചിരുന്നു. അമ്മയുടെ മുമ്പില്‍വച്ചായിരുന്നു ആക്രമണം. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Keywords:  News, National, India, Madhya pradesh, Bhoppal, CCTV, Child, Animals, Dog, Attack, Injured, Minor girl bitten, dragged by dogs in Bhopal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia