അംബാല: (www.kvartha.com 20.09.2014) ആവശ്യമില്ലാത്ത ഗര്‍ഭം അലസിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടി 16കാരി കോടതിയില്‍. അംബാല അതിവേഗ കോടതി ഞായറാഴ്ച ഇതുസംബന്ധിച്ച് വാദം കേള്‍ക്കും. മകളുടെ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ കോടതിയുടെ അനുവാദം തേടി കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബലാല്സംഗത്തിലൂടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു. സുര്‍ജിത് കുമാര്‍ എന്നയാളുടെ ബീജമാണ് പെണ്‍കുട്ടിയുടെ വയറില്‍ വളരുന്നത്. ഇയാള്‍ക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ ഇതേ കോടതിയില്‍ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്. ആ കേസിലെ വിചാരണ ആരംഭിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിക്കരുതെന്നും പെണ്‍കുട്ടിയെ താന്‍ നിയമപ്രകാരം വിവാഹം കഴിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി സുര്‍ജിത് കോടതിയില്‍ മറ്റൊരു പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.
സുര്‍ജിതുമായി പ്രണയത്തിലായ പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കാതെ കാമുകനൊപ്പം നാടുവിടുകയായിരുന്നു. മേയ് 5നായിരുന്നു ഇത്. പെണ്‍കുട്ടിയെ കാണാതായതായി അപ്പോള്‍ തന്നെ മാതാപിതാക്കള്‍ പോലീസില്‍ പരാതിയും നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം പോലിസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സുര്‍ജിതിന്റെ പേരില്‍ ബലാല്‍സംഗ കുറ്റം ചുമത്തുകയും ചെയ്തു.
SUMMARY: Ambala: A fast track court in Ambala is likely to hear a plea tomorrow morning of a 16-year-old girl, who is seeking its permission to terminate the unwanted pregnancy. Last week, in the application moved by her parents, the girl had requested Special Fast Track Court of Bimlesh Tanwar that she be permitted to abort the foetus.
Keywords: Abortion, Ambala, Pregnant, Court,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.