Shashi Tharoor | സസ്പെൻഷനിലാകുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, ശശി തരൂരിന്റെ സാമൂഹ്യ മാധ്യമത്തിലെ പ്രവചനം! വൈകാതെ യാഥാർഥ്യമായി
Dec 19, 2023, 15:45 IST
ന്യൂഡെൽഹി: (KVARTHA) 48 പ്രതിപക്ഷ എംപിമാർക്കൊപ്പം സസ്പെൻഡ് ചെയ്യപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, 15 വർഷത്തെ പാർലമെന്ററി ജീവിതത്തിൽ ആദ്യമായി പ്ലക്കാർഡുമായി താൻ ലോക്സഭയിലെ അകത്തളത്തിലേക്ക് പ്രവേശിച്ചതായും സസ്പെൻഷൻ പ്രതീക്ഷിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തു. ഐക്യദാർഢ്യവുമായാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിൽ താൻ പങ്കെടുത്തതെന്നും തിരുവനന്തപുരം എംപിയായ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ലോക്സഭയിലുണ്ടായ വൻ സുരക്ഷാവീഴ്ചയിലാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിക്കുന്നത്. രണ്ട് പേർ ലോക്സഭാ ചേംബറിൽ പ്രവേശിച്ച് അതിക്രമം കാണിച്ച സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ബിജെപി, ഞങ്ങള്‍ക്ക് ഉത്തരം നല്‍കുക, പാര്‍ലമെന്റില്‍ നിന്ന് അകലെ ഓടിയൊളിക്കുന്നത് നിര്‍ത്തുക എന്നിങ്ങനെയാണ് എംപിമാര്‍ മുദ്രാവാക്യം മുഴക്കിയത്. കഴിഞ്ഞയാഴ്ചയാണ് സസ്പെൻഷൻ നടപടി ആരംഭിച്ചത്.
Keywords: News, Malayalam, National, Newdelhi, Suspension, Parliament, Opposition, Politics, Minutes Before His Suspension, Shashi Tharoor's Prediction On X.
< !- START disable copy paste -->
ചൊവ്വാഴ്ച രാവിലെ ലോക്സഭാ സമ്മേളനം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. സഭാ നടപടികള്‍ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് ലോക്സഭയില്‍ 49 പ്രതിപക്ഷ എംപിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തത്. ശശി തരൂർ, സുപ്രിയ സുളെ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ 141 ആയി. ഇതുവരെ ലോക്സഭയിൽ നിന്നുള്ള 95 എംപിമാരും രാജ്യസഭയിൽ നിന്നുള്ള 46 എംപിമാരും പാർലമെന്റിന് പുറത്തായി.
For the first time in my parliamentary career of nearly 15 years, I too entered the well of the House holding a placard calling for a discussion on the recent security breach. I did so out of solidarity with my @INCIndia colleagues, who have been unjustly suspended for demanding…
— Shashi Tharoor (@ShashiTharoor) December 19, 2023
കഴിഞ്ഞയാഴ്ച ലോക്സഭയിലുണ്ടായ വൻ സുരക്ഷാവീഴ്ചയിലാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിക്കുന്നത്. രണ്ട് പേർ ലോക്സഭാ ചേംബറിൽ പ്രവേശിച്ച് അതിക്രമം കാണിച്ച സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ബിജെപി, ഞങ്ങള്‍ക്ക് ഉത്തരം നല്‍കുക, പാര്‍ലമെന്റില്‍ നിന്ന് അകലെ ഓടിയൊളിക്കുന്നത് നിര്‍ത്തുക എന്നിങ്ങനെയാണ് എംപിമാര്‍ മുദ്രാവാക്യം മുഴക്കിയത്. കഴിഞ്ഞയാഴ്ചയാണ് സസ്പെൻഷൻ നടപടി ആരംഭിച്ചത്.
Keywords: News, Malayalam, National, Newdelhi, Suspension, Parliament, Opposition, Politics, Minutes Before His Suspension, Shashi Tharoor's Prediction On X.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.