ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനിടെ ട്വിസ്റ്റ്; രണ്ട് മാസം മുമ്പ് കാണാതായ ദളിത് യുവതിയുടെ മൃതദേഹം എസ് പി മുന്‍ മന്ത്രിയുടെ ആശ്രമത്തിന് സമീപത്ത് നിന്ന് കണ്ടെത്തി; രൂക്ഷമായി വിമർശിച്ച് ബിജെപിയും ബിഎസ്‌പിയും
Feb 11, 2022, 21:18 IST
ലക്‌നൗ: (www.kvartha.com 11.02.2022) ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്ന് രണ്ട് മാസം മുമ്പ് കാണാതായ 22 കാരിയായ ദളിത് യുവതിയുടെ മൃതദേഹം മുൻ മന്ത്രി നിർമിച്ച ആശ്രമത്തിന് സമീപത്തെ കുഴിയിൽ കണ്ടെത്തി. 2012-17 ൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർടി സർകാരിൽ മന്ത്രിയായിരുന്ന ഫത്തേ ബഹദൂർ സിങ്ങിന്റെ പേരിലുള്ള ആശ്രമത്തിന് സമീപത്തെ ആളൊഴിഞ്ഞ ഭൂമിയിൽ നിന്നാണ് യുവതിയുടെ അഴുകിയ മൃതദേഹം പുറത്തെടുത്തത്. ഫത്തേ ബഹദൂർ നാല് വർഷം മുമ്പ് മരിച്ചിരുന്നു. മകന്റെ പേരിലാണ് സ്ഥലമുള്ളത്.
രണ്ട് മാസം മുമ്പ് ഫത്തേ ബഹാദൂർ സിങ്ങിന്റെ മകൻ രാജോൾ സിങ്ങിനെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്ന് പറയുന്നു. 2021 ഡിസംബർ എട്ടിനാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്.
ജനുവരി 24 ന് ലഖ്‌നൗവിൽ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നിൽ യുവതിയുടെ അമ്മ സ്വയം തീകൊളുത്താൻ ശ്രമിച്ചു. ഇതോടെ അടുത്ത ദിവസം രാജോൾ സിങ് അറസ്റ്റിലായി. റിമാൻഡിലായിരുന്ന ഇയാളെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തപ്പോഴാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം അറിഞ്ഞതെന്ന് ഉന്നാവോ അഡീഷനൽ പൊലീസ് സൂപ്രണ്ട് ശശി ശേഖർ സിംഗ് പറഞ്ഞു. പോസ്റ്റ്‌മോർടെത്തിൽ യുവതിയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ കണ്ടെത്തി. അന്വേഷണത്തിൽ അലംഭാവം കാണിച്ചെന്നാരോപിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ അഖിലേഷ് ചന്ദ്ര പാണ്ഡെയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പിനിടെയുള്ള സംഭവം സമാജ്‌വാദി പാർടിക്ക് തിരിച്ചടിയായി. സംഭവത്തിൽ സമാജ്‌വാദി പാർടിയെ രൂക്ഷമായി വിമർശിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവർ രംഗത്തെത്തി. എന്നാൽ കേസുമായി തന്റെ പാർടിക്ക് ബന്ധമില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. നിർഭാഗ്യകരമായ സംഭവം യുപിയിൽ ക്രമസമാധാനപാലനമെന്ന ബിജെപി സർകാരിന്റെ തെറ്റായ അവകാശവാദങ്ങളെ തുറന്നുകാട്ടിയെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, Top-Headlines, Uttar Pradesh, Missing, Woman, Dead Body, Ex minister, BJP, Assembly Election, Missing Dalit woman's body found in ex-minister's ashram in UP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.