Dead Body | പുതുച്ചേരിയില്‍ കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം ചാക്കിനുള്ളില്‍ കയ്യും കാലും കെട്ടിയ നിലയില്‍ അഴുക്കുചാലില്‍ നിന്നും കണ്ടെത്തി
Mar 6, 2024, 11:53 IST
പുതുച്ചേരി: (KVARTHA) കാണാതായ ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ നിന്നും കണ്ടെത്തിയതായി പൊലീസ്. ചാക്കിനുള്ളില്‍ കയ്യും കാലും കെട്ടിയ നിലയിലാണു മൃതദേഹം കാണപ്പെട്ടത്. അതുകൊണ്ടുതന്നെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മറവ് ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
അഴുക്കുചാലില്‍ നിന്നും ദുര്‍ഗന്ധമുണ്ടായപ്പോള്‍ ആളുകള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. വീടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാന്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പരിശോധനാഫലം വന്നതിനുശേഷം മാത്രമേ കുട്ടി പീഡനത്തിനിരയായോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു.

Keywords: Missing Girl's Dead Body Found in sewer, Puducherry, News, Dead Body, Missing Girl, Police, Postmortem, Complaint, CCTV, Custody, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.