കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് മാനസീകമായി തകര്‍ന്നിരുന്നു: പോലീസ്

 


ന്യൂഡല്‍ഹി: (www.kvartha.com 08.11.2016) കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് വിഷാദരോഗിയായിരുന്നുവെന്ന് പോലീസ്. ഉറക്കമില്ലായ്മയ്ക്കും വിഷാദ രോഗത്തിനും അദ്ദേഹം മരുന്ന് കഴിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

കാണാതാകുന്നതിന് രണ്ടാഴ്ച മുന്‍പ് നജീബ് മൂന്ന് തവണ ഡോക്ടറെ സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാനസീകമായി തകര്‍ന്ന നിലയിലായിരുന്നു നജീബ് പോലീസ് വ്യക്തമാക്കി.

ജെ എന്‍ യു ഹോസ്റ്റലില്‍ നിന്നും നജീബ് സ്വമേധയാ പോയതായിരിക്കുമെന്ന് പോലീസ് പറയുന്നു. ഹോസ്റ്റലില്‍ പോലീസ് പരിശോധന നടത്തുമെന്നും റിപോര്‍ട്ടുണ്ട്.

27 വയസുള്ള നജീബ് എം.എസി വിദ്യാര്‍ത്ഥിയാണ്. ഒക്ടോബര്‍ 15നാണ് ഇയാളെ കാണാതായത്. കാണാതാകുന്നതിന്റെ തലേന്ന് എബിവിപി പ്രവര്‍ത്തകരുമായി നജീബ് വഴക്കുണ്ടാക്കിയിരുന്നു.

SUMMARY: Missing Jawaharlal Nehru University student Najeeb Ahmed was on anti-depressants and taking medicines for insomnia and obsessive compulsive disorder, police sources said.


കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് മാനസീകമായി തകര്‍ന്നിരുന്നു: പോലീസ്

Keywords: National, Missing, Najeeb Ahmed, JNU
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia