കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

 


കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
ബാംഗ്ലൂര്‍:   ജൂണ്‍ 25ന് പട്ടാപകല്‍ കാണാതായ മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കായലോരത്ത് കണ്ടെത്തി. ഗൗരി ബിദനൂരിലെ തമ്മണ്ണ-അനിത ദമ്പതികളുടെ മകള്‍ ഹര്‍ഷിതയുടെ മൃതദേഹമാണ് ചിക്കജലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.

അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രാവിലെ 11.30 മണിയോടെ കുട്ടിയെ കാണാതായത്. കാണാതായ ഉടന്‍ രക്ഷിതാക്കള്‍ യെലഹങ്ക പോലീസില്‍ പരാതി നല്‍കി. കൊടഗല്ല എന്ന സ്ഥലത്തെ തടാകക്കരയില്‍ കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാലി മേയ്ക്കാനെത്തിയവര്‍ കണ്ടത്. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു. വികൃതമായ മൃതദേഹത്തിലെ ഉടുപ്പുകള്‍ കണ്ടാണ് ഹര്‍ഷിതയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ചിക്കജല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Keywords:  Missing, Bangalore, Dead Body, National, Girl  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia