Catches Fire | ഇന്ധന ടാങ്കറിന് തീപ്പിടിച്ച് 4 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

 


ഐസ്വാള്‍: (www.kvartha.com) ഇന്ധന ടാങ്കറിന് തീപ്പിടിച്ച് നാലുപേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മിസോറാമില്‍ ഐസ്വാളിന് സമീപം തുരിയയിലാണ് അപകടം. തുരിയയില്‍ നിന്ന് ചംഫായിലേക്ക് പെട്രോളുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപ്പിടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

തീപ്പിടിത്തത്തില്‍ മൂന്ന് ഇരു ചക്രവാഹനങ്ങളും ഒരു ടാക്‌സിയും കത്തി നശിച്ചിട്ടുണ്ട്. അതേസമയം അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകുന്ന പെട്രോള്‍ ശേഖരിക്കുന്നതിനായി നൂറുകണക്കിന് പ്രദേശവാസികള്‍ സ്ഥലത്തെത്തിയിരുന്നതായാണ് വിവരം.

Catches Fire | ഇന്ധന ടാങ്കറിന് തീപ്പിടിച്ച് 4 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Keywords: News, National, Fire, Injured, Death, Mizoram: 4 Dead, A Dozen Injured As Fuel Tanker Catches Fire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia