Resigned | തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി: സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് മിസോറം നിയമസഭാ സ്പീകര്‍ പദവി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു
Oct 13, 2023, 16:03 IST
ഐസോള്‍: (KVARTHA) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മിസോ നാഷനല്‍ ഫ്രണ്ട് (MNF) മുതിര്‍ന്ന നേതാവ് ലാല്‍റിന്‍ ലിയാന സൈലോ ബിജെപിയില്‍ ചേര്‍ന്നു. മിസോറം നിയമസഭാ സ്പീകര്‍ സ്ഥാനവും എംഎല്‍എ പദവിയും രാജിവെച്ചാണ് അദ്ദേഹത്തിന്റെ ബിജെപിയിലേക്കുള്ള പ്രവേശനം. രാജിക്കത്ത് നിയമസഭാ സെക്രടറി ലാല്‍ മഹ്റയ്യക്ക് കൈമാറിയതിനു പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായാണ് ബിജെപിയില്‍ ചേരുന്നതെന്ന് 64-കാരനായ ലാല്‍റിന്‍ ലിയാന സൈലോ അറിയിച്ചു.
മിസോ നാഷനല്‍ ഫ്രണ്ടിനെ ബിജെപിയുമായി ലയിപ്പിക്കണമെന്ന് ലാല്‍റിന്‍ലിയാന നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇത്തവണ അദ്ദേഹത്തിന് പാര്‍ടി സീറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം പാര്‍ടി വിട്ടത്.
ബിജെപി ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കും. സൊറാം മെഡികല്‍ കോളജ്, ദേശീയ ഇന്‍സ്റ്റിറ്റിയൂടാക്കി മാറ്റണമെന്ന് ലാല്‍റിന്‍ ലിയാന ബിജെപിക്കുമുന്നില്‍ നിബന്ധന വെച്ചിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് പാര്‍ടിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മിസോറമില്‍ ലാല്‍റിന്‍ ലിയാന, അഞ്ച് എംഎല്‍എമാര്‍ ഉള്‍പെടെ എട്ടു സാമാജികരാണ് രാജിവെച്ചത്. നേരത്തേ കോണ്‍ഗ്രസ് എംഎല്‍എ കെടി രോഖാവും എംഎന്‍എഫ് എംഎല്‍എ കെ ബിച്ചുവയും രാജിവെച്ചിരുന്നു. രോഖാവ് പിന്നീട് എംഎന്‍എഫിലും ബിച്ചുവ ബിജെപിയിലും ചേര്‍ന്നു. ഇരുവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
ദേശീയതലത്തില്‍ ബിജെപി ഉള്‍പെടുന്ന എന്‍ഡിഎയുടെ ഘടകകക്ഷിയാണ് സൊറംതങ്കയുടെ എംഎന്‍എഫ്. എന്നാല്‍ സംസ്ഥാനതലത്തില്‍ ബിജെപിയുമായി സഖ്യത്തിലല്ല. അതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്തെ അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ സ്ഥാനം രാജിവെച്ചിരുന്നു.

ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സൊറം പീപിള്‍ മുവ്മെന്റ് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയ പാര്‍ടിയായി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാവാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇവര്‍ രാജിവെച്ചത്. എന്നാല്‍, പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ രാജിവെച്ചിട്ടില്ല.
Keywords: Mizoram Assembly Speaker Lalrinliana Sailo quits ahead of Assembly election, to join BJP, Mizoram, News, Mizoram Assembly Speaker, Lalrinliana Sailo, Resign, BJJP, MNF, Assembly Election, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.