ഐസോള്‍: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 17 ഇടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. മിസോ നാഷണല്‍ ഫ്രണ്ട് രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
മിസോറാമില്‍ പ്രധാന പോരാട്ടം ഭരണകക്ഷിയായ കോണ്‍ഗ്രസും മിസോറാം നാഷണല്‍ ഫ്രണ്ടും തമ്മിലാണ്. എംഎന്‍എഫും എംപിസിയും മാരാലാന്റ് ഡമോക്രാറ്റിക് ഫ്രണ്ടും ഉള്‍പ്പെടുന്നതാണ് മിസോറാം നാഷണല്‍ ഫ്രണ്ട്. എംഎന്‍എഫാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി.
മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്വാലയും 11 മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ലാല്‍ തന്വാനിയ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടിയത്. മത്സരിച്ച മണ്ഡലങ്ങളില്‍ ലാല്‍ തന്വാനിയ ലീഡ് ചെയ്യുകയാണ്.
ബിജെപി 17 സീറ്റുകളിലാണ് മത്സരിച്ചത്. നാഷണലിസ്റ്റ് പാര്‍ട്ടി പ്രസിഡന്റ് ലാലദൗമ, മിസോ നാഷണല്‍ ഫ്രണ്ട് തലവന്‍ സോറംതംഗ, മിസോറം പീപ്പിള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ലാല്മംഗിയ സെയ്ലോ എന്നിവരുള്‍പ്പെടെ 142 പേരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഇവരില്‍ ആറുപേര്‍ സ്ത്രീകളാണ്.
81 ശതമാനം പോളിംഗാണ് മിസോറാമില്‍ രേഖപ്പെടുത്തിയിരുന്നത്. ഞായറാഴ്ച വോട്ടെണ്ണല്‍ നടന്ന നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പെടെയുള്ള പല പ്രമുഖര്‍ക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
അടുത്തിടെ സര്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ക്കും മറ്റും കുത്തനെ വില ഉയര്‍ത്തിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. എന്നാല്‍ മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസത്തിന് വകയുണ്ട്. മിസോറാമില്‍ ജയം നേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 32 സീറ്റുകളും എംഎന്‍എഫ് മൂന്ന് സീറ്റും എംഡിഎഫ് ഒരു സീറ്റും നേടിയിരുന്നു. പൊതുവെ സമാധാനപരമായിരുന്നു മിസോറാമിലെ തെരഞ്ഞെടുപ്പ്. ഇത്തവണ നിഷേധ വോട്ടിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് നിഷേധവോട്ട് അസാധുവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബൈക്കിടിച്ച് പരിക്കേറ്റ ജമാഅത്ത് വൈസ് പ്രസിഡന്റ് മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ടു

Keywords: Mizoram, Congress wins 6 seats, Lal Thanhawla leading ,Election, Election Commission, Supreme Court of India, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.