മിസോറാമില്‍ മാറ്റിവെച്ചിരുന്ന ഒരു സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

 


ഐസ്വാള്‍:  (www.kvartha.com 11.04.2014)    മിസോറാമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച ആരംഭിച്ചു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്  വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ത്രിപുര അഭയാര്‍ത്ഥികള്‍ക്ക് മിസോറാം തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവസരമൊരുക്കിയതിനെ തുടര്‍ന്നാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

മിസോറാമില്‍ മാറ്റിവെച്ചിരുന്ന ഒരു സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചുശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുള്ളത്. മിസോറാം ലോക്‌സഭാ സീറ്റിന് പുറമെ  ഗ്രാന്‍തുര്‍സോ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പും വെള്ളിയാഴ്ച നടക്കും. സംസ്ഥാനത്തെ് മൊത്തം 7,02,189 വോട്ടര്‍മാരില്‍ 3,55,954 പേര്‍ സ്ത്രീകളാണ്. തെരഞ്ഞെടുപ്പിനായി 1,126 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.

ഇത്തവണ  ത്രികോണ മത്സരമാണ് മിസോറാമില്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ്
സീറ്റായ ഇവിടെ നിലവിലെ എംപി. സി.എല്‍. റൗള വീണ്ടും ജനവിധി തേടുന്നു. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായ റോബര്‍ട്ട് റൊമാവിയാണ് റൗളയ്‌ക്കെതിരെ മത്സരിക്കുന്നത്. കോണ്‍ഗ്രസിനെ കൂടാതെ ആം ആദ്മി പാര്‍ട്ടി, എട്ട് കക്ഷികളുടെ സംയുക്ത സംഘടനയായ യുഡി.എഫ്, എംഎന്‍എഫ് എന്നിവരും  മത്സരരംഗത്തുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചളിയങ്കോട്ടും മേല്പറമ്പിലും അക്രമികളുടെ വിളയാട്ടം: വിദ്യാര്‍ത്ഥിക്ക് ഗുരുതരം, വീടുകളും കാറുകളും തകര്‍ത്തു

Keywords:  Mizoram starts voting for lone Lok Sabha seat, Assembly by-polls, Aizawl, Aam Aadmi Party, Congress, UDF, Protection, Harthal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia