രണ്ടാം ക്ലാസുകാരിയുടെ എം.എം.എസുകള്‍ക്ക് പിന്നില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍

 


ഹൈദരാബാദ്: (www.kvartha.com 24.11.2014) കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങളും ചൂഷണങ്ങളും ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ ഒരു സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ രണ്ടാം ക്ലാസുകാരി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി എം.എം.എസായി പ്രചരിപ്പിച്ച സംഭവമാണ് ഇതില്‍ ഒടുവിലത്തേത്.

സംഭവത്തെതുടര്‍ന്ന് കുപിതരായ രക്ഷിതാക്കള്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

രണ്ടാം ക്ലാസുകാരിയുടെ എം.എം.എസുകള്‍ക്ക് പിന്നില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍പെണ്‍കുട്ടി മൂത്രമൊഴിക്കാനായി കക്കൂസില്‍ കടന്നപ്പോള്‍ ഒന്‍പതാം ക്ലാസിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അകത്ത്കടന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അവര്‍ മറ്റ് മൊബൈലുകളിലേയ്ക്ക് പ്രചരിപ്പിച്ചു.

അതേസമയം ഇതുവരെ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

SUMMARY: Hyderabad: There seems to be no end to cases of sexual assault across the country. In a shameful incident, a group of class 9 students allegedly made a video of a class 2nd girl while she was in the washroom. The incident took place on Saturday.

Keywords: Hyderabad, School girl, Urinate, MMS,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia