മൊബൈല്‍ ഫോണ്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ മുഖം തകര്‍ന്നു

 


മൈസൂര്‍: (www.kvartha.com 07/02/2015) മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ മുഖം തകര്‍ന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ താടിയെല്ല് തകര്‍ന്ന് തൂങ്ങി. ബീഹാര്‍ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്കാണ് ദുരന്തമുണ്ടായത്.

18കാരനായ സീതാരാമന്‍ ജോലി സമയത്ത് ലഭിച്ച ഇടവേളയില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. ജോലിസ്ഥലത്തോട് ചേര്‍ന്നുള്ള താല്‍ക്കാലിക ഷെഡിലായിരുന്നു ഇയാള്‍. ഈ സമയം ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി വെച്ചിരുന്നു. ഇതിനിടയില്‍ ഒരു കോള്‍ വരികയും സീതാരാമന്‍ ഫോണെടുത്ത് കോളിന് മറുപടി നല്‍കുകയുമായിരുന്നു. ഈ സമയത്തായിരുന്നു സ്‌ഫോടനം.

സീതാരാമന്റെ മാതാപിതാക്കളും അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ സ്‌ഫോടന ശബ്ദം മറ്റുള്ളവര്‍ക്ക് കേള്‍ക്കാവുന്നതായിരുന്നില്ല. സീതാരാമന്റെ നിലവിളി കേട്ടാണ് സമീപത്തുള്ളവര്‍ ഓടിയെത്തിയത്. ഉടനെ ഇയാളെ ജെ.എസ്.എസ് ആശുപത്രിയിലേയ്ക്ക് മാറ്റി.

മൊബൈല്‍ ഫോണ്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ മുഖം തകര്‍ന്നുസീതാരാമന്‍ അപകടനില തരണം ചെയ്‌തെങ്കിലും മുഖത്തിന് പഴയ രൂപം നല്‍കാന്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

SUMMARY: In a terrible accident, a youth's face was ripped open in Mysuru, as his mobile phone exploded the moment he answered it while the device was being charged.

Keywords: Mysuru, Mobile Phone, Blast, Bihar, Worker,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia