Colon Cancers | ഇന്‍ഡ്യയില്‍ യുവാക്കളില്‍ വന്‍കുടല്‍ കാന്‍സര്‍ പെരുകുന്നതായി പഠന റിപോര്‍ട്; കാരണങ്ങളും ലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം
Jan 23, 2024, 19:00 IST
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയില്‍ യുവാക്കളില്‍ വന്‍കുടല്‍ കാന്‍സര്‍ പെരുകുന്നതായുള്ള പഠന റിപോര്‍ട് പുറത്ത്. ഡെല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട് നടത്തിയ ഗവേഷണത്തിലാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍. 31- 40 വയസിന് ഇടയില്‍ പ്രായമുള്ളവരിലാണ് വന്‍കുടല്‍ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. നേരത്തെ ഇത് 50 വയസ്സായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് വന്‍കുടല്‍ കാന്‍സറാണ് ലോകത്തില്‍ തന്നെ കാന്‍സര്‍ കേസുകളില്‍ മൂന്നാം സ്ഥാനത്തും, കാന്‍സര്‍ മരണങ്ങളില്‍ രണ്ടാം സ്ഥാനത്തുമുള്ളത്. 2020 ലെ ആഗോള കാന്‍സര്‍ നിരീക്ഷണ റിപോര്‍ട് പ്രകാരം ഇന്‍ഡ്യക്കാരില്‍ സാധാരണയായി കാണപ്പെടുന്ന കാന്‍സറുകളില്‍ വന്‍കുടല്‍ കാന്‍സര്‍ നാലാമതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാരണങ്ങള്‍
ഭക്ഷണക്രമം, പുകയില ഉപയോഗം, അമിത ലഹരി തുടങ്ങിയവയാണ് യുവാക്കളില്‍ കാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മലാശയ അര്‍ബുദം എന്നും അറിയപ്പെടുന്ന ഈ അസുഖം വന്‍കുടലിലെ അഥവാ മലാശയത്തിലെ കോശങ്ങളില്‍ സംഭവിക്കുന്ന ജനിതക മാറ്റം മൂലമാണുണ്ടാകുന്നത്.
ചിലരില്‍ കാന്‍സര്‍ സാധ്യതയില്ലാത്ത ചെറിയ തടിപ്പുകളായി ഇവ വളര്‍ന്നു തുടങ്ങുന്നു. പിന്നീട് വന്‍കുടല്‍ കാന്‍സറായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍, എല്ലാ തടിപ്പുകളും കാന്‍സറുകളായി മാറാറില്ലെന്നും പഠനം പറയുന്നു.
ലക്ഷണങ്ങള്‍
നിര്‍ത്താതെയുള്ള ഛര്‍ദി, മലബന്ധം, മലാശയത്തില്‍ കാണപ്പെടുന്ന രക്തസ്രാവം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, ക്ഷീണം തുടങ്ങിയവ. വ്യക്തികള്‍ക്കനുസരിച്ച് ലക്ഷണങ്ങളിലും മാറ്റം വന്നേക്കാം. ചിലരില്‍ തുടക്കത്തില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാറില്ല.
പാരമ്പര്യമായി കിട്ടുക, കൊളസ്‌ട്രോള്‍, അമിത ലഹരി ഉപയോഗം, തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വന്‍കുടല്‍ കാന്‍സര്‍ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
പരിഹാരം
കാന്‍സര്‍ സാധ്യത കുറക്കാന്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക. വ്യായാമം ചെയ്യുകയും, ലഹരി ഉപയോഗം കുറക്കുകയും, പുകവലി നിര്‍ത്തുകയും ചെയ്യണം. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുകയും പ്രധാനമാണ്.
മുന്‍കരുതലുകള്‍
വര്‍ഷത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തണം. 40 വയസ്സ് മുതല്‍ 10-വര്‍ഷത്തിലൊരിക്കല്‍ കൊളോനോസ്‌കോപി സ്‌ക്രീനിംഗിന് വിധേയമാകണം. സമഗ്രമായ പരിശോധന നടത്തുക, സമയബന്ധിതമായി ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിയുക എന്നതും അത്യാവശ്യമാണ്.

Keywords: Modern lifestyle habits that may lead to colon cancer in youngsters, New Delhi, News, Modern Lifestyle, Colon Cancer, Report, Health, Health Tips, Youngsters, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.