നരേന്ദ്ര മോഡി ഡൊണാള്‍ഡ് ട്രമ്പിനേക്കാള്‍ ഭേദം: കനയ്യ കുമാര്‍

 


മുംബൈ: (www.kvartha.com 03.12.2016) യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പിനേക്കാള്‍ ഭേദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ടൈംസ് ലിറ്റ് ഫെസ്റ്റില്‍ തന്റെ പുസ്തകമായ 'ഫ്രം ബീഹാര്‍ ടു തീഹാര്‍'നെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോഡി ഡൊണാള്‍ഡ് ട്രമ്പിനേക്കാള്‍ ഭേദം: കനയ്യ കുമാര്‍

അഭിപ്രായ വ്യത്യാസങ്ങള്‍ നിരവധിയുണ്ടെങ്കിലും ട്രമ്പിനേക്കാള്‍ ഭേദം മോഡിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കുടിയേറ്റക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ട്രമ്പ് നടത്തിയ പ്രസ്താവനകള്‍ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തരായതുകൊണ്ടല്ല ചിലര്‍ കുരയ്ക്കുന്നത്, ശക്തിമാന്‍മാര്‍ നിശബ്ദരായിരിക്കുന്നതുകൊണ്ടാണെന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ വാക്കുകള്‍ ഉദ്ധരിച്ചും കനയ്യ ട്രമ്പിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.

ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹ് മദിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


SUMMARY: Mumbai: JNU student leader Kanhaiya Kumar today said Prime Minister Narendra Modi was “better” than the US President-elect Donald Trump.

Keywords: National, JNU, Kanhaiya Kumar, Prime Minister, Narendra Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia