ദാദ്രിയല്ല, ദാരിദ്ര്യം! ഒടുവില്‍ മോഡി പറഞ്ഞു, ഹിന്ദുക്കളും മുസ്ലീങ്ങളും പൊരുതേണ്ടത് ദാരിദ്ര്യത്തിനെതിരെ
Oct 8, 2015, 23:45 IST
പാറ്റ്‌ന: (www.kvartha.com 08.10.2015) ബീഫ് കഴിച്ചുവെന്നതിന്റെ പേരില്‍ ഒരാളെ ജനകൂട്ടം അടിച്ചുകൊന്നിട്ട് 10 ദിവസങ്ങള്‍ പിന്നിട്ടു. ഇപ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ദാദ്രിയെ പേരെടുത്തുപറയാതെയായിരുന്നു നരേന്ദ്ര മോഡിയുടെ പരാമര്‍ശം.
പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ഉപദേശം ജനങ്ങള്‍ ചെവിക്കൊള്ളണമെന്നാണ് മോഡി പറഞ്ഞത്. രാജ്യത്തെ സാംസ്‌ക്കാരിക വൈവിധ്യം നശിപ്പിക്കരുതെന്നും സഹിഷ്ണുതയോടെ ജീവിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാഷ്ട്രപതി പറഞ്ഞത്.
നരേന്ദ്ര മോഡി പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം നിങ്ങള്‍ കേള്‍ക്കണം. അതിനേക്കാള്‍ വലിയ ചിന്തയില്ല. പ്രസിഡന്റ് നമുക്ക് പാത കാണിച്ചുതന്നിട്ടുണ്ട്. ആ വഴി നടക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ, ലോകത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് നമുക്ക് ഉയരാന്‍ പറ്റൂ പ്രധാനമന്തിര്‍ പറഞ്ഞു. ബീഹാറിലെ നവാദയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിനും നേട്ടങ്ങള്‍ക്കുമായാണ് ചിലര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്. അവ ഗൗരവമായെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ ഒന്ന് തീരുമാനിക്കണം. മുസ്ലീങ്ങള്‍ക്കെതിരെയാണോ ദാരിദ്ര്യത്തിനെതിരെയാണോ ഹിന്ദുക്കള്‍ പോരാടേണ്ടത്? മുസ്ലീങ്ങളും തീരുമാനമെടുക്കണം. ഒരു ബോംബ് സ്‌ഫോടനമുണ്ടായാലും സമാധാനപരമായി നിങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങണം. അതൊരു പ്രശ്‌നമാക്കരുത് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
SUMMARY: 10 days after a Muslim man was lynched in Dadri over rumours that his family had consumed beef, Prime Minister Narendra Modi on Thursday finally broke his silence, saying the country must remain united. Without mentioning Dadri in his speech in Bihar's Nawada district, Modi said the country must follow President Pranab Mukherkjee's words on maintaining India's core values of diversity and tolerance .
Keywords: Narendra Modi, Prime Minister, Dadri Lynching,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.