ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ; മോഡിയുടെ സ്വപ്ന ക്യാബിനറ്റിന് അന്തിമ രൂപമായി
May 25, 2014, 21:12 IST
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായതോടെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം. രാജ്‌നാഥിന് പകരം ജഗത് പ്രകാശ് നദ്ദ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് റിപോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടായിട്ടില്ല.
1991ല്‍ ഭാരതീയ ജനത യുവ മോര്‍ച്ചയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നയാളാണ് നദ്ദ. അന്ന് നദ്ദയ്ക്ക് 31 വയസായിരുന്നു പ്രായം.
രാജ്‌നാഥ് സിംഗിന് ആഭ്യന്തര വകുപ്പും അരുണ്‍ ജെയ്റ്റ്‌ലിക്ക് സാമ്പത്തിക കാര്യ വകുപ്പുമാണെന്നാണ് സൂചന. അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.
വിദേശകാര്യം അരുണ്‍ ഷൂറിക്ക് ലഭിക്കുമെന്നായിരുന്നു ഇതുവരെയുള്ള സൂചന. എന്നാല്‍ പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനമോ സര്‍ക്കാര്‍ ഉപദേഷ്ടാവിന്റെ പദവിയോ ആകും അദ്ദേഹത്തിന് ലഭിക്കുക. ഗതാഗതം നിതിന്‍ ഗഡ്കരിക്കാണ്.
പാര്‍ട്ടി വക്താക്കളായ രവിശങ്കര്‍ പ്രസാദ്, കല്‍രാജ് മിശ്ര എന്നിവര്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
SUMMARY: New Delhi: Bharatiya Janata Party general secretary Jagat Prakash Nadda is all set to take over as the party chief with Rajnath Singh making his way into the Narendra Modi Cabinet.
Keywords: JP Nadda, BJP, Party Chief, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.