മോഡിക്ക് ഇന്ത്യയെ നയിക്കാനാകില്ല: ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍

 


ന്യൂഡല്‍ഹി: ബിജെപി നേതാവ് നരേന്ദ്ര മോഡിക്ക് ഇന്ത്യയെ നല്ല രീതിയില്‍ മുന്‍പോട്ട് നയിക്കാന്‍ കഴിയില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. ഇന്ത്യക്കാര്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും സൃഷ്ടിച്ചാല്‍ മോഡിക്ക് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കാനുള്ള കഴിവ് മോഡി ഇതുവരെ പ്രകടമാക്കിയിട്ടില്ല. അഭിപ്രായ ഭിന്നതയുള്ളവരുമായി യോജിച്ച് പോകാനും മോഡിക്ക് കഴിയില്ല എഡിറ്റോറിയല്‍ ബോര്‍ഡ് ലേഖനത്തിലൂടെ പറഞ്ഞു. 17 വര്‍ഷമായി ബിജെപിക്ക് ഒപ്പം നിന്ന നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്)ന്റെ അകല്‍ച്ച എടുത്തുകാട്ടിയാണ് ന്യൂയോര്‍ക്ക് ടൈംസ് അവരുടെ അഭിപ്രായം സ്ഥാപിച്ചെടുത്തത്. മോഡിയുടെ നേതൃത്വവുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്ന ഒരൊറ്റകാരണമാണ് ജെഡി(യു)വിന്റെ അകല്‍ച്ചയ്ക്ക് പിന്നില്‍.

വിവിധ മതങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും വളര്‍ത്തി മോഡിക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയില്ല. 2002 ഗുജറാത്ത് കലാപങ്ങളില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി എഡിറ്റോറിയല്‍ പറഞ്ഞു.

ഗുജറാത്ത് വികസനത്തേയും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. ഗുജറാത്തിന്റെ സാമ്പത്തീക നില അത്ര പ്രശംസനീയമല്ലെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

മോഡിക്ക് ഇന്ത്യയെ നയിക്കാനാകില്ല: ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍
SUMMARY: New Delhi: The influential US newspaper New York Times in a stinging editorial has said, BJP's prime ministerial candidate Narendra Modi cannot hope to lead India effectively if he inspires "fear" and "antipathy" among many of its people.

Keywords: World, Narendra Modi, New York Times, Editorial, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia