Suresh Gopi | പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപിയും കുടുംബവും; മകളുടെ വിവാഹത്തിന് ക്ഷണം
Oct 7, 2023, 16:02 IST
ന്യൂഡെല്‍ഹി: (KVARTHA) ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു.
വെള്ളിയാഴ്ച (06.10.2023) വൈകിട്ടായിരുന്നു കൂടികാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും, സുരേഷ് ഗോപി നടത്തിയ പദയാത്രയും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. നരേന്ദ്ര മോദിയോടൊപ്പമുള്ള കുടുംബത്തിന്റെ ചിത്രം താരം ഫേസ്ബുകില്‍ പങ്കിട്ടു. 'MODI, the Family Man.. PARIVAROM ki NETA '- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചത്.
സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക നായരും മകള്‍ ഭാഗ്യ സുരേഷും കൂടെയുണ്ട്. പ്രധാനമന്ത്രി മോദിക്ക് ഭാഗ്യ ഒരു 'ആറന്മുള കണ്ണാടി' സമ്മാനിക്കുന്നതും കാണാം, ജീവിതത്തില്‍ സമൃദ്ധിയും ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്നതിന് പേരുകേട്ട പരമ്പരാഗത ലോഹ കണ്ണാടിയാണിത്. മോദിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ താമരയുടെ ആകൃതിയിലാണ് കണ്ണാടി നിര്‍മിച്ചിരിക്കുന്നത്.
സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി, നടന് ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. ഗോകുലും മാധവും സുരേഷ് ഗോപിയുടെ പാദ പിന്തുടര്ന്ന് സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനുമായി ഭാഗ്യയുടെ വിവാഹം ജനുവരിയില്‍ നടക്കും. ഗുരുവായൂരില്‍ വച്ചുള്ള വിവാഹ ചടങ്ങിന് ശേഷം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 20ന് റിസപ്ഷന് നടക്കുമെന്ന് നേരത്തെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍വെച്ച് ലളിതമായിട്ട് ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.