പ്രതിഷ്ഠ മാറ്റി; മോഡിക്കു പകരം ഭാരതാംബ

 


രാജ്‌കോട്ട്: (www.kvartha.com 12/02/2015)  ഗുജറാത്തില്‍ തന്റെ പേരില്‍ ക്ഷേത്രം പണിയാനുള്ള ഓം യുവ സംഘത്തിന്റെ നീക്കത്തെ നരേന്ദ്രമോഡി എതിര്‍ത്തതോടെ പുതിയ ക്ഷേത്രത്തില്‍ മോഡിക്ക് പകരം ഭാരതാംബയെ പ്രതിഠിക്കുവാന്‍ പ്രവര്‍ത്തകരുടെ തീരുമാനം.

പ്രതിഷ്ഠ മാറ്റി; മോഡിക്കു പകരം ഭാരതാംബരാജ്‌കോട്ടിലെ കോത്താഡിയ ഗ്രാമത്തില്‍ നരേന്ദ്രമോഡിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ അതിനെതിരെ ട്വീറ്റുമായി മോഡി രംഗത്തെത്തിയിരുന്നു. തന്റെ പേരില്‍ ക്ഷേത്രം നിര്‍മിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചെന്നും അതിനുവേണ്ടി ഉപയോഗിക്കുന്ന സമയവും വിഭവങ്ങളും ഇന്ത്യയുടെ വികസനത്തിനും വാണിജ്യനിര്‍മാര്‍ജ്ജനത്തിനുമായി ഉപയോഗിക്കണമെന്നും ഇന്ത്യയുടെ പാരമ്പര്യത്തിന് വിരുദ്ധമാണ് പ്രവര്‍ത്തകരുടെ തീരുമാനമെന്നുമായിരുന്നു മോഡിയുടെ ട്വീറ്റ്.

മോഡിയുടെ തീരുമാനം തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും ഇതിനാല്‍ മോഡിയുടെ വിഗ്രഹത്തിന് പകരം ഭാരത മാതാവിനെ പൂജിക്കുമെന്നും മോഡി ഭക്തരായ 'ഓം' യുവസംഘം പറഞ്ഞു.

ഫെബ്രുവരി 15ന് ഗുജറാത്ത് കൃഷി വകുപ്പ് മന്ത്രി മോഹന്‍ഭായി കുണ്ടാരിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ചെയ്യാനിരിക്കവെയാണ് ഇപ്പോള്‍ തീരുമാനം മാറ്റപ്പെട്ടിരിക്കുന്നത്. നേരത്തെ ക്ഷേത്ര നിര്‍മാണ വേളയിലടക്കം മൗനം പാലിച്ച മോഡി ക്ഷേത്രത്തിന്റെ ഉദ്ഘാടന വാര്‍ത്ത വിവാദമായതിന് ശേഷമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്.

Also Read: 
പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച 17 ഇരുചക്രവാഹനങ്ങള്‍ പിടിയില്‍
Keywords:  Narendra Modi, Gujarat, Temple, News, Twitter, Minister, Prime Minister, Inauguration, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia