ധീരദേശാഭിമാനി കേണല്‍ റായ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മോഡി സര്‍ക്കാരില്‍ നിന്ന് ആരുമെത്തിയില്ല

 


ന്യൂഡല്‍ഹി: (www.kvartha.com 29/01/2015) ഒരിക്കല്‍ കൂടി മോഡി സര്‍ക്കാരിന്റെ പൊയ്മുഖം ഊര്‍ന്നുവീണു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷി കേണല്‍ മുനീന്ദ്ര നാഥ് റായ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ മോഡി ക്യാബിനറ്റില്‍ നിന്ന് ആരുമെത്തിയില്ല.

റിപ്പബ്ലിക് ദിനത്തില്‍ ഗാലന്ററി അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച കേണല്‍ റായ് റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്നാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനോടും തീവ്രവാദത്തോടും കര്‍ശന നടപടി സ്വീകരിക്കുന്ന മോഡി സര്‍ക്കാരില്‍ നിന്ന് ഒരു കേന്ദ്രമന്ത്രി പോലും അന്ത്യാജ്ഞലിയര്‍പ്പിക്കാനെത്തിയില്ല.

സൈനീക മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥര്‍ കേണല്‍ റായുടെ സംസ്‌ക്കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ധീരദേശാഭിമാനി കേണല്‍ റായ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മോഡി സര്‍ക്കാരില്‍ നിന്ന് ആരുമെത്തിയില്ലഡല്‍ഹിയിലായിരുന്നു കേണല്‍ റായുടെ സംസ്‌ക്കാരചടങ്ങ് നടന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരിക്കറും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്നേ ദിവസം തലസ്ഥാനനഗരിയിലുണ്ടായിരുന്നു. അവര്‍ ആരും തന്നെ എത്തിയില്ലെന്ന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും സംസ്‌ക്കാരം നടന്ന സ്ഥലത്ത് എത്തിയില്ല.

SUMMARY: New Delhi: Even as India on Thursday paid its last respects to late Colonel Munindra Nath Rai martyred in anti-terror operations in Jammu and Kashmir, the Central government which claims to have adopted a strong stand on security related issues was conspicuously missing from the scene.

Keywords: Terror attack, Kashmir, Col Rai, Jammu, Shot, Killed, Modi government,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia