Specialists | സ്വകാര്യ മേഖലയില്‍ നിന്നുള്ള 25 വിദഗ്ധര്‍ കൂടി കേന്ദ്ര സര്‍കാരിന്റെ സുപ്രധാന പദവികളിലേക്ക്; നിയമനം ലാറ്ററല്‍ എന്‍ട്രിവഴി
Mar 2, 2024, 13:21 IST
ന്യൂഡെല്‍ഹി: (KVARTHA) സ്വകാര്യ മേഖലയില്‍ നിന്നുള്ള 25 വിദഗ്ധരെ കൂടി കേന്ദ്ര സര്‍കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കുന്നു. ലാറ്ററല്‍ എന്‍ട്രിവഴിയാണ് പുതിയ നിയമനം നടത്തുന്നത്. നിലവില്‍ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് നിയമനം നടക്കുക.
നിലവില്‍ സ്വകാര്യ മേഖലയിലെ 38 സ്‌പെഷ്യലിസ്റ്റുകള്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെ സര്‍കാര്‍ സ്ഥാപനങ്ങളില്‍ നിയമിതരായിട്ടുണ്ട്. ജോയിന്റ് സെക്രടറി പദവിയിലേക്ക് നിയമിതരായ രണ്ടുപേര്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (ACC) ആണ് വിവിധ കേന്ദ്ര സര്‍കാര്‍ വകുപ്പുകളിലേക്ക് സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. മൂന്ന് ജോയിന്റ് സെക്രടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂടി സെക്രടറിമാരുടെയും നിയമനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.
നയ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കേന്ദ്ര സര്‍കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരെ നിയമിക്കുന്ന രീതി കേന്ദ്ര പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം 2018-ല്‍ ആണ് ആരംഭിച്ചത്. യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തിയ റിക്രൂട്‌മെന്റില്‍ 2021 ഒക്ടോബറില്‍ മൂന്ന് ജോയിന്റ് സെക്രടറിമാര്‍, 19 ഡയറക്ടര്‍മാര്‍, ഒമ്പത് ഡെപ്യൂടി സെക്രടറിമാര്‍ എന്നിവരെ കേന്ദ്ര സര്‍കാര്‍ വകുപ്പകളിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു.

Keywords: Modi govt's fresh push to lateral entry: 25 private sector specialists to join key posts in Centre, New Delhi, News, Private sector specialists, Appointment, Politics, Lateral Entry, Officers, Joint secretaries, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.