പ്രധാനമന്ത്രി കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം: മോഡി

 


പ്രധാനമന്ത്രി കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം: മോഡി
അഹമ്മദാബാദ്: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വീണ്ടും രംഗത്ത്. ന്യൂനപക്ഷവോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രധാനമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിയ്ക്കുകയാണെന്ന്  നരേന്ദ്ര മോഡി ആരോപിച്ചു.ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന പ്രധാനമന്ത്രിയുടെ  പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു നരേന്ദ്രമോഡി.

മന്‍മോഹന്‍ സിംഗ് ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങളുടെ പേര് പറഞ്ഞ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു പെരുമാറ്റമുണ്ടായതില്‍ ദുഃഖമുണ്ട്. ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും വേര്‍തിരിച്ചുള്ള വികസനമല്ല ഗുജറാത്തില്‍ നടക്കുന്നത്. ആറു കോടിയോളം വരുന്ന ജനങ്ങളുടെ ഉന്നമനത്തിനാണ് ഗുജറാത്ത് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്- മോഡി പറഞ്ഞു.

മന്‍മോഹന്‍ സിംഗ് ആസ്സാമില്‍ നിന്നാണ് രാജ്യസഭയില്‍ എത്തിയത്.അവിടെ ആറുമാസം മുന്‍പ് നടന്ന വര്‍ഗീയ ലഹളയെ കുറിച്ച രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടില്ലെന്നും മോഡി പറഞ്ഞു.


Key Words: Gujarat elections , Chief Minister, Narendra Modi , UPA government, Prime Minister, Manmohan Singh , Manmohan Singh and Narendra Modi , Minorities in Gujarat, Modi , Politics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia