Meets Scientists | 'രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയരങ്ങളില്‍ എത്തിച്ചു'; ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് നേരിട്ടെത്തി സല്യൂട് നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
Aug 26, 2023, 10:26 IST
ബെംഗ്ളൂറു: (www.kvartha.com) വിദേശസന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗ്ളൂറിലെത്തി. ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തി ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു. ചന്ദ്രനില്‍ ഇന്‍ഡ്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാന്‍ 3 ന് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട് നല്കിയ മോദി അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ വികാരഭരിതനായി. ഇന്‍ഡ്യ ചന്ദ്രനോളമെത്തിയെന്നും രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം 'ശിവശക്തി' എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മള് കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്‍ഡ്യ, ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം തെളിക്കുന്നു. വലിയ ശാസ്ത്രസമസ്യകള്‍ പോലും പരിഹരിക്കാന്‍ ഇന്‍ഡ്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന ഓരോ നിമിഷവും ഓര്‍മയിലുണ്ട്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്‍ഡ്യക്കാരനും ഒരു വലിയ പരീക്ഷ പാസ്സായ പോലെ, സ്വന്തം നേട്ടം പോലെ ആഘോഷിച്ചു.
ഈ നേട്ടം യാഥാര്‍ഥ്യമാക്കിയത് ശാസ്ത്രജ്ഞന്മാരാണ്. പ്രഗ്യാന്‍ ചന്ദ്രോപരിതലത്തില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ഇന്‍ഡ്യയുടെ നേട്ടം അംഗീകരിച്ച് കഴിഞ്ഞു. ഇസ്രോയുടെ ഓരോ അംഗങ്ങള്‍ക്കും നന്ദി. നിങ്ങള്‍ രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചു. ചന്ദ്രനില്‍ വിക്രം കാല് കുത്തിയ ഇടം ഇനി ശിവശക്തി എന്ന് അറിയപ്പെടും. എല്ലാ ഓഗസ്റ്റ് 23 ഇനി മുതല്‍ നാഷണല്‍ സ്പേസ് ഡേ ആയി ആഘോഷിക്കും.
ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സ്പര്‍ശിച്ച അഭിമാനകരമായ നിമിഷം താന്‍ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങള്‍ക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. വിദേശ സന്ദര്‍ശനം പൂര്‍ത്തിയായാലുടന്‍ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഇസ്രോ മേധാവി എസ് സോമനാഥും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ഇസ്ട്രാക് കാംപസിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി എത്തിയതില്‍ അഭിമാനവും സന്തോഷവുമെന്നും ഇസ്രോ മേധാവി എസ് സോമനാഥ് പ്രതികരിച്ചു. എങ്ങനെ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതെന്നടക്കം ഗ്രാഫിക്കല്‍ ദൃശ്യവല്ക്കരണത്തിലൂടെ ഇസ്രോ മേധാവി പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്കി.
Keywords: News, National, National-News, News-Malayalam, PM, Narendra Modi, ISRO Visit, Chandrayaan-3, Scientists, National Space Day, Modi Isro visit: PM lauds Chandrayaan-3 heroes, announces August 23 as 'National Space Day'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.