കെജ്‌രിവാള്‍ 'ഭാഗ്യദോഷി' : മോഡിയുടെ പ്രസ്താവന വിവാദത്തില്‍

 


ഡെല്‍ഹി: (www.kvartha.com 02/02/2015) ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡെല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ഭാഗ്യദോഷിയെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന വിവാദമാകുന്നു.

കെജ്‌രിവാളിനെതിരെയുള്ള പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശം അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സിനു ചേരുന്നതല്ലെന്നുള്ള  വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഡെല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ദ്വാരകയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.

ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി ഭാഗ്യ പരീക്ഷണം നടത്തുകയാണെന്ന വിമര്‍ശനവും മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ചു നടന്നിരുന്ന മുന്‍ ഐ പി എസ് ഓഫീസര്‍ കിരണ്‍ ബേദിക്ക് പെട്ടെന്ന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജ്‌രിവാളിനെതിരെ നിര്‍ത്തുകയും ചെയ്തു.
കെജ്‌രിവാള്‍ 'ഭാഗ്യദോഷി' : മോഡിയുടെ പ്രസ്താവന വിവാദത്തില്‍
ഇത് ബിജെപിയുടെ തന്ത്രം മാത്രമല്ല ഒരു ഭാഗ്യപരീക്ഷണം കൂടിയാണെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. അഴിമതിക്കെതിരെയുളള സമരങ്ങളില്‍ അണ്ണാഹസാരയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു കിരണ്‍ബേദി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍
Keywords:  Modi may be 'lucky' for India but Kejriwal's still the aam aadmi hero, New Delhi, Controversy, Chief Minister, Election, Media, Criticism, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia