മോഡി മുസോളിനിയേയും ഹിറ്റ്ലറേയും അനുസ്മരിപ്പിക്കുന്നു: അനന്തമൂര്ത്തി
Sep 25, 2013, 14:35 IST
ബാംഗ്ലൂർ: മോഡിയെന്ന പേരു കേൾക്കുമ്പോൾ മനസിലേയ്ക്ക് ഓടിയെത്തുന്നത് അഡോൾഫ് ഹിറ്റ്ലറും ബെനീറ്റോ മുസോളിനിയുമാണെന്ന് ജ്ഞാനപീഠം അവാർഡ് നേടിയ പ്രമുഖ എഴുത്തുകാരൻ ഡോ യു.ആർ അനന്തമൂർത്തി. ബാംഗ്ലൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് അനന്തമൂർത്തി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ചത്.
കലാപങ്ങളുണ്ടാകുമ്പോൾ അത് തടയാനുള്ള നടപടികൾ പൊടുന്നനെ കൈകൊള്ളണം. ഇല്ലെങ്കിൽ കലാപങ്ങൾ തടയാൻ കഴിയില്ല. ഇന്ത്യാ-പാക് വിഭജനത്തിന് ശേഷമുണ്ടായ കലാപങ്ങളും സിഖ് വിരുദ്ധ കലാപങ്ങളും ഗുജറാത്ത് കൂട്ടക്കൊലകളും തടയാൻ അധികാരികൾ വേണ്ട നടപടികൾ കൈകൊണ്ടില്ല. അവർ തന്നെയാണ് കലാപങ്ങൾക്ക് ഉത്തരവാദികൾ- അനന്തമൂർത്തി പറഞ്ഞു.
കലാപങ്ങൾക്ക് കാരണക്കാരായവർ ശിക്ഷിക്കപ്പെടുന്നില്ല. അവരെ രാഷ്ട്രീയ പാർട്ടികൾ സംരക്ഷിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയും ഇതിൽ നിന്നും വ്യത്യസ്തമല്ല. കലാപങ്ങളെ തടയാനുള്ള മനസാണ് രാഷ്ട്രീയ നേതാക്കൾക്കും അധികാരികൾക്കും വേണ്ടത്- അനന്തമൂർത്തി കൂട്ടിച്ചേർത്തു.
മോഡി ഒരു ഫാസിസ്റ്റ് ആണ്. നശീകരണത്തിന്റെ രാഷ്ട്രീയമാണ് മോഡിയുടേത്. ടാറ്റയേയും അതുപോലുള്ള ചുരുക്കം ചില മുതലാളികളേയും കൂടുതൽ പണക്കാരാക്കുന്ന വികസനമാണ് മോഡിയുടേത്. പ്രധാനമന്ത്രിയാകാൻ തിരക്ക് കൂട്ടുകയാണ് മോഡി. ഇതൊരു പ്രസിഡൻഷ്യൽ സിസ്റ്റമല്ലെന്ന് മോഡി മറന്നുപോകുന്നുവെന്നും അനന്തമൂർത്തി ആരോപിച്ചു.
SUMMARY: Bangalore: Jnanpith award winning writer Dr U.R. Ananthamurthy has said he has no option but to oppose BJP's prime ministerial candidate Narendra Modi as his name "evokes the same feeling as that of Adolf Hitler and Benito Mussolini".
Keywords: Ahmedabad, Narendra Modi, Prime Minister, India, National, BJP, Social Network, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.