Modi shared story | കാണാതായ പെൺകുട്ടിയെ വീണ്ടും കുടുംബവുമായി ഒന്നിപ്പിച്ചത് ആധാർ കാർഡ്! പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കിട്ട ഹൃദയസ്പർശിയായ സംഭവം ശ്രദ്ധേയമാവുന്നു; ആ കഥ ഇങ്ങനെ

 


ഗാന്ധിനഗർ: (www.kvartha.com) ഗുജറാത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ഡിജിറ്റൽ ഇൻഡ്യ വീക് പ്രോഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കിട്ട ഹൃദയസ്പർശിയായ സംഭവം ശ്രദ്ധേയമാവുന്നു. ആധാർ കാർഡിന്റെ സഹായത്തോടെ എങ്ങനെയാണ് കുടുംബത്തിൽ തിരികെയെത്താൻ കഴിഞ്ഞതെന്ന് സ്റ്റാളിലെ സന്ദർശനത്തിനിടെ ഒരു പെൺകുട്ടി തന്നോട് വിവരിച്ചതായി മോഡി സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. മോദിയും പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ഐടി മന്ത്രി അശ്വിനി വൈഷ്ണവും ട്വീറ്റ് ചെയ്തു.
          
Modi shared story | കാണാതായ പെൺകുട്ടിയെ വീണ്ടും കുടുംബവുമായി ഒന്നിപ്പിച്ചത് ആധാർ കാർഡ്! പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കിട്ട ഹൃദയസ്പർശിയായ സംഭവം ശ്രദ്ധേയമാവുന്നു; ആ കഥ ഇങ്ങനെ

പെൺകുട്ടിയുടെ ജീവിതാനുഭവം ഇങ്ങനെ:

'പെൺകുട്ടി ഒരിക്കൽ തന്റെ മാതാവിനൊപ്പം മറ്റൊരു നഗരത്തിലെ ബന്ധുവിന്റെ സ്ഥലത്തേക്ക് പോകുകയാരുന്നു. തുടർന്ന് മാതാവ് ട്രെയിനിൽ കയറിയെങ്കിലും പെൺകുട്ടിയെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കാണാതായി. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് സ്‌റ്റേഷനിൽ കരയുമ്പോൾ അപരിചിതയായ ഒരാൾ അവളെ കൂട്ടിക്കൊണ്ടുപോയി. പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഒരു സൂചനയും ലഭിക്കാത്തതിനെത്തുടർന്ന് മൂന്ന് നാല് ദിവസത്തിന് ശേഷം അവളെ അനാഥാലയത്തിലേക്ക് മാറ്റി.

രണ്ട് വർഷത്തോളം അനാഥാലയത്തിൽ കഴിഞ്ഞു. പന്ത്രണ്ടാം പരീക്ഷ എഴുതേണ്ട സമയമായപ്പോൾ മറ്റ് പല പെൺകുട്ടികളും അനാഥാലയത്തിൽ നിന്ന് ബന്ധുക്കളുടെ വീടുകളിലേക്ക് പോയി. എന്നാൽ ആ പെൺകുട്ടിക്ക് മാതാപിതാക്കളെയോ ബന്ധുക്കളെയോ അറിയില്ലായിരുന്നു. തുടർന്ന് അനാഥാലയം അധികൃതർ പെൺകുട്ടിയെ ലക്‌നൗ ബ്രാഞ്ചിലേക്ക് മാറ്റി. അവിടെ പെൺകുട്ടിക്കായി ആധാർ കാർഡ് ഉണ്ടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോൾ അവളുടെ ആധാർ നേരത്തെ തന്നെ എടുത്തിരുന്നതായി ഉദ്യോഗസ്ഥർക്ക് മനസിലായി. തുടർന്ന് ആധാർ വഴി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തി'. മോഡി പറഞ്ഞു.

സ്റ്റാളിൽ സന്ദർശനത്തിനിടെ പെൺകുട്ടിയുടെ ഈ മുഴുവൻ കഥയും പ്രധാനമന്ത്രി മോഡി വളരെ ശ്രദ്ധയോടെ കേൾക്കുകയും അവളെ അനുഗ്രഹിക്കുകയും ചെയ്തു. മാറുന്ന കാലത്തിനനുസരിച്ച് ഇൻഡ്യ പുതിയ സാങ്കേതിക വിദ്യ സ്വീകരിച്ചില്ലെങ്കിൽ പിന്നാക്കാവസ്ഥയിലായിരിക്കുമെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. മൂന്നാം വ്യാവസായിക വിപ്ലവകാലത്താണ് രാജ്യം ഇത് അനുഭവിച്ചത്. വ്യാവസായിക വിപ്ലവം 4.0 ൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ ഡിജിറ്റൽ ഇൻഡ്യ, മെയ്ക് ഇൻ ഇൻഡ്യ എന്നിവയുടെ ഇരട്ടി ഡോസ് ഇൻഡ്യയെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഇൻഡ്യ ഭാഷിണി, ഡിജിറ്റൽ ഇൻഡ്യ ജെനസിസ്, ചിപ്‌സ് ടു സ്റ്റാർടപ്, മൈ സ്കീം തുടങ്ങി നിരവധി പുതിയ ഡിജിറ്റൽ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി പരിപാടിയിൽ തുടക്കം കുറിച്ചു.

Keywords: Modi shared story of a girl who reunited with family because of Aadhar card, National, News, Top-Headlines, Narendra Modi, Latest-News, Gujarat, Aadhar Card, Girl, Family, Prime minister, Gandhi nagar, Digital India.




< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia