മോഡിയുടെ പറയാക്കഥകൾ അനാവരണം ചെയ്യാൻ വെബ്സൈറ്റ്; 'പൊതുപ്രവര്‍ത്തനമാണ് ജീവിതലക്ഷ്യമെന്ന് തീരുമാനിച്ചത് ആ സ്വയംസേവകന്റെ വീട്ടില്‍ ആഹാരം കഴിക്കാന്‍ പോയപ്പോൾ'; സംഭവം ഇങ്ങനെ
Mar 26, 2022, 17:30 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.03.2022) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തിലെ പ്രചോദനാത്മകമായ സംഭവങ്ങള്‍ പറയുന്ന ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. 'മോദി സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റില്‍ പ്രധാനമന്ത്രിയുടെ ജീവിതത്തെ അടുത്ത് നിന്ന് കണ്ട വ്യക്തികളുടെ അനുഭവങ്ങളും ഓര്‍മകളുമാണുള്ളത്. പ്രധാനമന്ത്രിയുമൊത്തുള്ള ഫോടോകള്‍, അദ്ദേഹം എഴുതിയ കത്തുകള്‍ അല്ലെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട സ്മരണികകള്‍ എന്നിവയും അനുഭവ കുറിപ്പുകളും ഓഡിയോ, വീഡിയോ രൂപത്തിലുള്ള ഓര്‍മകളും നിങ്ങളുടെ പക്കലുണ്ടെങ്കില്‍ നല്‍കണമെന്ന് വെബ്‌സൈറ്റ് ആവശ്യപ്പെടുന്നു.
പുതിയ വെബ്സൈറ്റിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പങ്കുവെച്ചു. കഷ്ടപ്പാടിന്റെയും കൃപയുടെയും കഥകളാണിതെന്നും മന്ത്രി പറഞ്ഞു. 'വ്യക്തിപരമായ കൂടിക്കാഴ്ചകളിലെ ഓര്‍മകള്‍, സൗഹൃദപരമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന സംഭാഷണങ്ങള്‍, നിര്‍ണായക രാഷ്ട്രീയ വ്യക്തിത്വം... ഇതുവരെ പറയാത്ത, കേട്ടിട്ടില്ലാത്ത കഥകളാണിത്. ഒരു സന്നദ്ധ സംഘത്തിന്റെ അതുല്യമായ ഈ സംരംഭം കാണുക', മന്ത്രി കുറിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുടെയും പൊതുജീവിതത്തിലെയും പ്രവര്‍ത്തനങ്ങളുടെയും രസകരമായ കഥകളാണിത്,' വെബ്സൈറ്റ് പങ്കിട്ടുകൊണ്ട് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തു.
ഗുജറാതില്‍ നിന്നുള്ള ഡോ. അനില്‍ റാവല്‍, 1980-കളില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു സംഭവം പങ്കുവെച്ചു: 'താഴേതട്ടിലുള്ള ഒരാളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി പ്രയത്‌നിക്കാന്‍ നിങ്ങളെ എന്താണ് പ്രേരിപ്പിച്ചത്' എന്ന് ഡോ. റാവല്‍ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. അതിന് മറുപടിയായി ഒരു സ്വയംസേവകന്റെ വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം മോദി അനുസ്മരിച്ചു.
'ഞാനൊരിക്കല്‍ ഒരു സ്വയംസേവകന്റെ വീട്ടില്‍ പോയിരുന്നു. ചെറിയൊരു വീടായിരുന്നു അത്, അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും അവിടെയുണ്ടായിരുന്നു. ഒരു പാത്രത്തില്‍ അവരെനിക്ക് അര ഭജ്ര റൊട്ടിയും ചെറിയ പാത്രത്തില്‍ പാലും തന്നു. സ്വയംസേവകന്റെ ഭാര്യയുടെ മടിയില്‍ ഇരിക്കുന്ന കുട്ടി പാല്‍ പാത്രത്തിലേക്ക് ഉറ്റു നോക്കുന്നു. പാല്‍ അവനു വേണ്ടിയുള്ളതാണെന്ന് എനിക്ക് മനസിലായി. ഞാന്‍ പകുതി റൊട്ടി കഴിച്ച് വെള്ളം കുടിച്ചിട്ട് എഴുന്നേറ്റു. അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിന് പാല്‍ കൊടുത്തു, അവന്‍ ഒറ്റ ശ്വാസത്തില്‍ അത് കുടിച്ചു, എന്റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോഴാണ് അവസാനത്തെ മനുഷ്യന്റെ ഉന്നമനത്തിനായി എന്റെ ജീവിതം മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്.'
'അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി മോദി ഒരു 'സര്‍ദാര്‍ജി' ആയി വേഷംമാറി, പൊലീസുകാരുടെ പിടിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്ന് മറ്റൊരു ഗുജറാതുകാരനായ രോഹിത് അഗര്‍വാള്‍ പറഞ്ഞു:
'ഒരിക്കല്‍ മോദി സര്‍ദാര്‍ വേഷം ധരിച്ച് പുറത്തിറങ്ങിയപ്പോള്‍ ഒരു പൊലീസുകാരന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് 'നരേന്ദ്ര മോദി എവിടെയാണ് താമസിക്കുന്നത്?' എന്ന് ചോദിച്ചു. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞു, 'എനിക്കറിയില്ല, നിങ്ങള്‍ക്ക് അകത്ത് പോയി അന്വേഷിക്കാം'. പൊലീസുകാരന്‍ അകത്തേക്ക് പോയപ്പോള്‍ നരേന്ദ്ര മോദി എന്റെ സഹോദരനൊപ്പം സ്‌കൂടറില്‍ കയറി രക്ഷപെട്ടു.' അഗര്‍വാള്‍ പറഞ്ഞു. 'പൊലീസുകാരന്‍ മാത്രമല്ല, അവന്റെ രൂപഭാവത്തില്‍ ഞങ്ങള്‍ പോലും പലപ്പോഴും വഞ്ചിക്കപ്പെട്ടു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ജീവിതത്തിലെ ഏതോ ഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ പങ്കുവെച്ച മറ്റ് നിരവധി കഥകളും ഈ വെബ്സൈറ്റിലുണ്ട്.

Keywords: News, National, Top-Headlines, Narendra Modi, Prime Minister, Website, Story, Twitter, Politics, Modi Story, 'Modi Story' website brings together Prime Minister's 'untold' stories on one platform.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.