Warning | ഹരിയാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനം തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Warning | ഹരിയാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനം തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
● ഗൊഹാന മണ്ഡലത്തിലെ പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
● തിരഞ്ഞെടുപ്പുദിനം അടുക്കുംതോറും ബിജെപിക്ക് പിന്തുണയേറുകയാണെന്നും ചൂണ്ടിക്കാട്ടല്‍
സോണീപത്: (KVARTHA) ഹരിയാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനം തകരുമെന്ന് വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് വോട്ടുചെയ്യുകയെന്നാല്‍ ഹരിയാനയുടെ സ്ഥിരതയെയും വികസനത്തെയും അപകടത്തിലാക്കുകയെന്നാണ് അര്‍ഥമെന്നും അതുകൊണ്ടുതന്നെ അബദ്ധത്തില്‍പ്പോലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ടുചെയ്യരുതെന്നും മോദി ആവശ്യപ്പെട്ടു.
ഒക്ടോബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുന്ന ഗൊഹാന മണ്ഡലത്തിലെ പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ നേട്ടങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞാണ് മോദിയുടെ പ്രചാരണം. തിരഞ്ഞെടുപ്പുദിനം അടുക്കുംതോറും ഹരിയാനയില്‍ ബിജെപിക്ക് പിന്തുണയേറുകയാണെന്ന് പറഞ്ഞ മോദി ബിജെപി സര്‍ക്കാര്‍ ഹരിയാനയെ വ്യവസായ, കാര്‍ഷിക മേഖലകളില്‍ മുന്‍നിരയിലെത്തിച്ചുവെന്നും ചൂണ്ടിക്കാട്ടി. വ്യവസായ വത്കരണം കൊണ്ട് ദളിതര്‍ക്കും കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കുമാകും വലിയ പ്രയോജനമെന്നും അദ്ദേഹം പറഞ്ഞു.
#HaryanaElections #PMModi #CongressVsBJP #HaryanaDevelopment #ModiRally #BJP