ഡെല്‍ഹി: (www.kvartha.com 16.05.2014) 16 ാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിവായി തുടങ്ങിയപ്പോള്‍ രാജ്യത്ത് ബി.ജെ.പി തരംഗമാണ് കാണാന്‍ കഴിയുന്നത്. കോണ്‍ഗ്രസ് കനത്ത പരാജയത്തിലേക്കും.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി വഡോദരയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മൂന്നുലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദന്‍ മിസ്ത്രിയെ മോഡി പരാജയപ്പെടുത്തിയത്. മോഡി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ വാരണാസിയിലും ബി ജെ പിക്ക് വിജയ പ്രതീക്ഷയാണ് ഉള്ളത്.
അമേഠിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്തു നിന്നും ഇപ്പോള്‍ കുറഞ്ഞ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് ബോധ്യമായതോടെ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയും ടെലിവിഷന്അവതാരകയുമായ സ്മൃതി ഇറാനിയാണ് രാഹുലിന്റെ കടുത്ത എതിരാളി.
ഫലം അറിവായി തുടങ്ങിയതോടെ ബി ജെ പി ഒറ്റയ്ക്ക് ഭരിക്കുമെന്ന നിലയില്‍ എത്തിനില്‍ക്കുന്നു. 272 സീറ്റുകളില്‍ ബി ജെ പി മുന്നിലാണ്. 300 ല്‍ അധികം സീറ്റുകളില്‍ എന്‍ ഡി എ ലീഡു ചെയ്യുന്നുണ്ട്.

Also Read:
പുഴ മണല്‍ ബുക്കിംഗ് 19 മുതല്‍ ആരംഭിക്കും
പുഴ മണല്‍ ബുക്കിംഗ് 19 മുതല്‍ ആരംഭിക്കും
Keywords: New Delhi, Narendra Modi, Prime Minister, Chief Minister, Rahul Gandhi, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.