മന്‍ മോഹന്‍ സിംഗിന്റെ സഹോദരന്‍ ബിജെപിയില്‍

 


അമൃത്സര്‍: കോണ്‍ഗ്രസിനെ ഞെട്ടിച്ച്, മോഡി തരംഗത്തില്‍ തട്ടിതടഞ്ഞ് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ സഹോദരനും ബിജെപിയിലെത്തി. ദല്‍ജീത് സിംഗ് കോഹ്ലിയാണ് ഏറ്റവും ഒടുവിലായി ബിജെപിയിലെത്തിയ പ്രമുഖന്‍. വെള്ളിയാഴ്ച വൈകിട്ട് അമൃത്സറിലെത്തിയ മോഡി ദല്‍ജീത് സിംഗിനെ  ഹൃദയപൂര്‍വ്വം സ്വീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, അമൃത്സര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

മന്‍ മോഹന്‍ സിംഗിന്റെ സഹോദരന്‍ ബിജെപിയില്‍
കഴിഞ്ഞ ദിവസം ഗുഹാവതിയില്‍ മന്‍ മോഹന്‍ സിംഗ് നടത്തിയ പ്രസംഗത്തില്‍ രാജ്യത്ത് മോഡി തരംഗമില്ലെന്ന് പറഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു. മോഡി തരംഗത്തെ നിഷേധിച്ച പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടിയായി സഹോദരന്റെ ബിജെപി അംഗത്വം.

അതേസമയം, ദല്‍ജീത് സിംഗിന്റെ അംഗത്വം പ്രധാനമന്ത്രിയുടെ കുടുംബത്തിന് ആഘാതമുണ്ടാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദല്‍ജീതും മന്‍മോഹന്‍ സിംഗും ഏറെക്കാലമായി അടുപ്പമില്ലെന്നും അറിയുന്നു.

SUMMARY: Amritsar: This was probably the grand show – of power, strength and mass support - that Arun Jaitly had been eagerly waiting for. If he wins from Amritsar, he will owe it to Narendra Modi, who after a whirlwind rally in Varanasi, didn’t disappoint Jaitley and his supporters in Amritsar on Friday evening.

Keywords: Narendra Modi, Sushilkumar Shinde, Dawood Ibrahim, Manmohan Singh, Bharatitya Janata Party, Indian National Congress, Elections 2014, Italian marines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia